മദ്റസക്കെതിരായ പരാമർശം: അസം മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി മെഹ്ബൂബ മുഫ്തി
text_fieldsശ്രീനഗർ: മദ്റസ എന്ന വാക്ക് ഇല്ലാതാക്കണമെന്നതടക്കം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമയുടെ വിവാദ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി പീപിൾസ് ഡെമോക്രാറ്റിക് പാർട്ടി അധ്യക്ഷ മെഹ്ബൂബ മുഫ്തി. മദ്റസയുടെ പേരിൽ അസം മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്നും വർഗീയ രാഷ്ട്രീയത്തിൽ തന്‍റെ കൂട്ടാളികളെക്കാളും രണ്ടടി മുന്നോട്ട് പോവാനാണ് അദ്ദേഹത്തിന്‍റെ ശ്രമമെന്നും മെഹ്ബൂബ ആരോപിച്ചു.
രാജ്യത്ത് ഉത്തർ പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, അസം മോഡലുകൾ നടപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ബ്രിട്ടീഷുകാർ ഹിന്ദുക്കളെയും മുസ്ലീംകളെ ഭിന്നിപ്പിച്ചു ഭരിച്ചു, അതുതന്നെയാണ് ബി.ജെ.പി ഇന്ന് ചെയ്യുന്നതെന്നും പി.ഡി.പി അധ്യക്ഷ വ്യക്തമാക്കി.
നേരത്തെ, മദ്റസ പോലുള്ള മതസ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം വിദ്യാർഥികൾക്ക് സ്വയം തീരുമാനം എടുക്കാൻ കഴിയുന്ന പ്രായത്തിലായിരിക്കണം എന്ന പ്രസ്താവന അസം മുഖ്യമന്ത്രി നടത്തിയിരുന്നു. സ്കൂളുകളിൽ എല്ലാവരും പൊതുവിദ്യഭ്യാസം എന്ന് പറയുമ്പോൾ മദ്റസ എന്ന വാക്ക് ഇല്ലാതാവണമെന്നും മദ്റസ എന്നവാക്ക് നിലനിൽക്കുന്ന കാലത്തോളം വിദ്യാർഥികൾക്ക് ഡോക്ടറോ എൻജിനീയറോ ആകുന്നതിനെക്കുറിച്ച് ചിന്തിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ വിവാദപരാമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.