താഴ്വരയിലെ അക്രമങ്ങൾക്ക് കാരണം 'കശ്മീർ ഫയൽസ്' എന്ന് മെഹ്ബൂബ മുഫ്തി
text_fieldsശ്രീനഗർ: സർക്കാർ ഉദ്യോഗസ്ഥനായ കശ്മീരി പണ്ഡിറ്റിന്‍റെ കൊലപാതകത്തിന് കാരണം വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത 'കശ്മീർ ഫയൽസ്' എന്ന സിനിമയാണെന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പി.ഡി.പി) അധ്യക്ഷ മെഹ്ബൂബ മുഫ്തി. തന്‍റെ ഭരണകാലത്ത് സംസ്ഥാനത്ത് കശ്മീരി പണ്ഡിറ്റുകൾക്ക് സുരക്ഷിതമായ അന്തരീക്ഷമായിരുന്നുവെന്നും മുഫ്തി പറഞ്ഞു.
2016ൽ കലാപം രൂക്ഷമായ സമയത്ത് ഒരു കൊലപാതകം പോലും നടന്നിട്ടില്ല. എന്നാൽ, കശ്മീർ ഫയൽസ് എന്ന സിനിമ ഇന്ന് അക്രമണങ്ങൾക്ക് കാരണമായെന്നും മെഹബൂബ പറഞ്ഞു. രാജ്യത്ത് വിദ്വേഷ അന്തരീക്ഷം സൃഷ്ടിച്ചതിന് കശ്മീർ ഫയൽസിനെ നിരോധിക്കണമെന്ന് നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുല്ലയും ആവശ്യപ്പെട്ടിരുന്നു.
ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ ബി.ജെ.പി തങ്ങളുടെ മുഴുവൻ പള്ളികൾക്കും പിന്നാലെയാണെന്ന് മുഫ്തി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപത്തെ ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിന്‍റെ വിഡിയോഗ്രാഫി സർവേ തിങ്കളാഴ്ചയാണ് പൂർത്തിയായത്. കൂടാതെ മസ്ജിദിനുള്ളിലെ കിണറ്റിൽ നിന്ന് ശിവലിംഗം കണ്ടെത്തിയെന്ന അഭിഭാഷകന്‍റെ പരാതിയെ തുടർന്ന് മസ്ജിദിന്‍റെ ഒരു ഭാഗം അടച്ചിടാൻ കോടതി ഉത്തരവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.