'ഹസൻ നസ്റുല്ല രക്തസാക്ഷി'; പ്രചാരണം നിർത്തി മെഹ്ബൂബ മുഫ്തി
text_fieldsന്യൂഡൽഹി: ഹിസ്ബുല്ല മേധാവി ഹസൻ നസ്റുല്ല ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് ജമ്മുകശ്മീർ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങൾ നിർത്തി മെഹ്ബൂബ മുഫ്തി. ഹസൻ നസ്റുല്ല രക്തസാക്ഷിയാണെന്നും എക്സിലെ പോസ്റ്റിൽ മെഹബൂബ മുഫ്തി പറഞ്ഞു.
ഹസൻ നസറല്ലയടക്കം ലബനാനിലും ഗസ്സയിലും രക്തസാക്ഷിയായവർക്ക് ഐക്യദാർഢ്യം അർപ്പിച്ച് ഞായറാഴ്ചത്തെ പ്രചാരണ പ്രവർത്തനങ്ങൾ നിർത്തിവെക്കുകയാണെന്ന് മെഹബൂബ മുഹ്തി അറിയിച്ചു. ഫലസ്തീനിലേയും ലബനാനിലേയും ജനങ്ങൾക്കൊപ്പം നിൽക്കുകയാണ്. അപാരമായ ദുഃഖത്തിന്റെയും മാതൃകപരമായ പ്രതിരോധത്തിന്റെയും മണിക്കൂറിലാണ് ലെബനാനെന്നും മുഫ്തി എക്സിൽ കുറിച്ചു.
ലബനീസ് തലസ്ഥാനമായ ബൈറൂത്തിനു തെക്ക് ദഹിയയിൽ വെള്ളിയാഴ്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹസൻ നസ്റുല്ല കൊല്ലപ്പെട്ടതായി ഹിസ്ബുല്ല നേതൃത്വം സ്ഥിരീകരിക്കുകയായിരുന്നു. 64കാരനായ നസ്റുല്ലയുടെ മരണത്തിൽ ശക്തമായി തിരിച്ചടിക്കുമെന്നും ഹിസ്ബുല്ല നേതൃത്വം പ്രഖ്യാപിച്ചു.
ഹിസ്ബുല്ലയുടെ ദക്ഷിണ മേഖല കമാൻഡർ അലി കരാക്കെയാണ് കൊല്ലപ്പെട്ട മറ്റൊരു പ്രധാനി. എന്നാൽ, കരാക്കെയുടെ മരണം ഹിസ്ബുല്ല സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞയാഴ്ച, ഹിസ്ബുല്ലയുടെ മിസൈൽ വിഭാഗം മേധാവി ഇബ്രാഹീം ഖുബൈസിയെയും ഇസ്രായേൽ വധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.