ബി.ജെ.പി മന്ത്രിമാരുമായി അഭിപ്രായ ഭിന്നത; മെഹ്ബുബ മന്ത്രിസഭാ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി
text_fieldsശ്രീനഗർ: ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹ്ബുബ മുഫ്തി മന്ത്രിസഭാ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. ബി.ജെ.പി മന്ത്രിമാരുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് നടപടിയെന്നാണ് റിപ്പോർട്ട്. കശ്മീർ പൊലീസിെൻറ പുനഃസംഘടന സംബന്ധിച്ചുള്ള വിഷയത്തിൽ മുഫ്തിക്കും ബി.ജെ.പി മന്ത്രിമാർക്കും ഇടയിൽ ഉടലെടുത്ത അഭിപ്രായ ഭിന്നതകളാണ് നാടകീയ സംഭവങ്ങൾക്ക് വഴിവെച്ചത്.
പൊലീസിെൻറ പുനഃസംഘടനയെ മുഫ്തി അനുകൂലിച്ചപ്പോൾ ഉപ മുഖ്യമന്ത്രി നിർമൽ സിങ് തീരുമാനത്തെ എതിർക്കുകയായരുന്നു. സംഭവത്തിന് ശേഷം നിർമൽ സിങിെൻറ അധ്യക്ഷതയിൽ ബി.ജെ.പി അംഗങ്ങൾ യോഗം ചേർന്നു.
2014ലെ തെരഞ്ഞെടുപ്പിന് ശേഷം പി.ഡി.പി-ബി.ജെ.പി സഖ്യമാണ് കശ്മീർ ഭരിക്കുന്നത്. സഭയിൽ ആർക്കും ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്ന് ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് സഖ്യമുണ്ടാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.