മെഹബൂബ മുഫ്തിയുടെ വീട്ടുതടങ്കൽ മൂന്നു മാസത്തേക്ക് നീട്ടി
text_fieldsശ്രീനഗർ: ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തിയുടെ വീട്ടുതടങ്കൽ മൂന്നു മാസത്തേക്ക് കൂടി നീട്ടി. പൊതുസുരക്ഷാ നിയമപ്രകാരം ആഗസ്റ്റ് അഞ്ചുമുതൽ മെഹബൂബ മുഫ്തി വീട്ടു തടങ്കലിൽ കഴിയുകയാണ്.
ശ്രീനഗറിലെ എം.എ റോഡിലുള്ള വസതിയിൽ വീട്ടുതടങ്കലിൽ കഴിയായിരുന്ന ഇവരെ ഏപ്രിൽ ആദ്യവാരം സ്വന്തം വസതിയായ ഫെയർവ്യൂ എന്ന വീട്ടിലേക്ക് മാറ്റിയിരുന്നു.
ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കുകയും ജമ്മു-കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തോടെ പൊതു സുരക്ഷാ നിയമപ്രകാരം കുറ്റം ചുമത്തി മെഹബൂബ മുഫ്തിയെ കഴിഞ്ഞ ആഗസ്റ്റ് അഞ്ചു മുതൽ വീട്ടുതടങ്കലിൽ പാർപ്പിക്കുകയായിരുന്നു.
മുൻ മുഖ്യമന്ത്രിമാരും ദേശീയ കോൺഫറൻസ് നേതാക്കളുമായ ഫാറൂഖ് അബ്ദുല്ലയെയും മകൻ ഉമർ അബ്ദുല്ലയെയും ഏഴുമാസത്തെ വീട്ടുതടങ്കലിന് ശേഷം വിട്ടയച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.