ധനമന്ത്രാലയത്തിനെതിരെ വിമർശനം: ഷാമികയും രതിൻ റോയിയും പുറത്ത്
text_fieldsന്യൂഡൽഹി: ധനമന്ത്രാലയത്തിനെതിരെ വിമർശനം ഉന്നയിച്ച ഷാമിക രവിയും രതിൻ റോയിയും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിൽ നിന്ന് പുറത്ത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി പുനഃസംഘടിപ്പിച്ചപ്പോഴാണ് ഇരുവരെയും ഒഴിവാക്കിയത്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് അംഗമാണ് രതിൻ റോയ്. ബ്രൂക്കിങ് ഇൻസ്റ്റിറ്റ്യുഷൻ അംഗമാണ് ഷാമിക രവി. സമിതിയുടെ ഇടക്കാല അംഗമായി ജെ.പി മോർഗനിലെ സാമ്പത്തിക വിദഗ്ധൻ സാജ്ജിദ് ചിനോയിയെ നിയമിച്ചു. മറ്റംഗങ്ങളിൽ മാറ്റമില്ല. സമിതിയുടെ ചെയർമാനായി ബിബേക് ദേബ്റോയ് തുടരും.
ഇന്ത്യയുടെ നിലവിലെ സാമ്പത്തിക സ്ഥിതിയിൽ ആശങ്കയറിയിച്ച് ഇരുവരും രംഗത്തെത്തിയിരുന്നു. ഇ-സിഗരറ്റുകൾ നിരോധിച്ചതിനെതിരെയും ഷാമിക രവി രംഗത്തെത്തിയിരുന്നു. പുകയില ഉൽപന്നങ്ങൾ നിരോധിക്കാതെ ഇ-സിഗരറ്റുകൾ മാത്രം ഒഴിവാക്കിയതിനെതിരെയായിരുന്നു ഷാമികയുടെ ട്വീറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.