പശുക്കടത്ത് ആരോപിച്ച് 25 പേരെ കെട്ടിയിട്ടു; 'ഗോ മാതാ കീ ജയ്' വിളിപ്പിച്ചു
text_fieldsഖന്ദ്വ (മധ്യപ്രദേശ്): പശുക്കടത്ത് ആരോപിച്ച് 25 പേരെ ആൾക്കൂട്ടം കൈകൾ ബന്ധിച്ച് നടത്തിക്കുകയും 'ഗോ മാതാ കീ ജയ്' വി ളിപ്പിക്കുകയും ചെയ്തു. മധ്യപ്രദേശിലെ ഖന്ദ്വ ജില്ലയിൽ സാവിലേകേഡ ഗ്രാമത്തിലാണ് സംഭവം. സംഭവത്തിന്‍റെ ദൃശ്യങ്ങ ൾ പുറത്തു വന്നിട്ടുണ്ട്.
പശുക്കടത്ത് ആരോപിച്ച് പിടികൂടിയവരെ മുട്ടുകുത്തി നിർത്തി 'ഗോ മാതാ കീ ജയ്' വിളിപ്പിക്കുന്ന വീഡിയോയും വടികളേന്തിയ ആൾക്കൂട്ടം ഇവരെ ബലമായി നടത്തിക്കൊണ്ടുപോകുന്ന ദൃശ്യങ്ങളുമാണ് പുറത്തുവന്നത്. ഇവരെ തെരുവിലൂടെ മൂന്ന് കിലോമീറ്റർ നടത്തിച്ച് ഖൽവ പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്.
രേഖകളില്ലാതെ മഹാരാഷ്ട്രയിലേക്ക് കന്നുകാലികളെ കൊണ്ടുപോകുന്നതിന് 25 പേർക്കെതിരെയും കേസെടുത്തതായി പൊലീസ് പറഞ്ഞു. കാലികളെ എത്തിച്ച വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നൂറോളം പേരാണ് അക്രമത്തിന് നേതൃത്വം നൽകിയതെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.#WATCH Several people tied with a rope and made to chant "Gau mata ki jai" in Khandwa, Madhya Pradesh on accusation of carrying cattle in their vehicles. (7.7.19) (Note - Abusive language) pic.twitter.com/5pbRZ4hNsR
— ANI (@ANI) July 7, 2019
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.