പശുവിനോട് ക്രൂരത; പ്രതികരിക്കാതെ മേനക
text_fieldsന്യൂഡല്‍ഹി: പാലക്കാട് ചെരിഞ്ഞ ഗര്‍ഭിണിയായ ആനയുടെ പേരില്‍ മലപ്പുറത്തിനെതിരെ വിദ്വേഷം ചൊരിഞ്ഞ ബി.ജെ.പി നേതാവും മൃഗസ്നേഹിയുമായ മേനക ഗാന്ധിയും കേന്ദ്രമന്ത്രിയും ഹിമാചല്‍പ്രദേശില്‍ ഗര്‍ഭിണിയായ പശുവിനെ പടക്കം തീറ്റിച്ചതിലും ഉത്തരാഖണ്ഡില്‍ കാളക്കുമേല് ആസിഡൊഴിച്ച സംഭവത്തിലും പ്രതികരിക്കാത്തത് വിവാദമായി. സാമൂഹിക മാധ്യമങ്ങളില്‍ ഇതിനെതിരെ വലിയ വിമര്‍ശനങ്ങളുയര്‍ന്നു.
ബിലാസ്പൂര്‍ ജില്ലയിലെ ഝാട്ടുണ്ഡയിലെ ഗുര്‍ദയാല്‍ സിങ്ങിെൻറ പശുവിനെ അയല്‍ക്കാരനായ നന്ദ്ലാല് ആണ് ‘ബോംബ്’ തീറ്റിച്ചത്. ഉത്തരാഖണ്ഡിലെ ഡറാഡൂണിലാണ് കാളയുടെ മേല്‍ ആസിഡൊഴിച്ചത്. പാലക്കാട് ആന ചെരിഞ്ഞപ്പോള്‍ മലപ്പുറത്തെ ജനങ്ങള്‍ മൃഗങ്ങളെ കൊല്ലുന്നവരാണെന്ന് കുറ്റപ്പെടുത്തി വിവാദ പ്രസ്താവന ഇറക്കിയ മേനക രണ്ടുസംഭവങ്ങളില്‍ പ്രതികരിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.