മൃഗാശുപത്രിക്കുവേണ്ടി മനേക ഗാന്ധി പെയ്ന്‍റിങ്ങുകൾ വിൽക്കുന്നു
text_fieldsറായ് പുർ: മൃഗാശുപത്രിയുടെ നിർമാണത്തിന് പണം കണ്ടെത്താന്‍ കേന്ദ്രമന്ത്രി മനേക ഗാന്ധി കൈവശമുള്ള അപൂര്‍വ്വ പെയ്ന്‍റിങ്ങുകള്‍ വില്‍ക്കാനൊരുങ്ങുന്നു. മനേക ശേഖരിച്ച 200 അപൂര്‍വ പെയ്ന്‍റിങ്ങുകളാണ് വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പെയ്ന്‍റിങ്ങുകള്‍ വില്‍ക്കുന്നതില്‍ ഏറെ വിഷമമുണ്ടെങ്കിലും ഫണ്ട് ശേഖരണത്തിന് മറ്റു മാര്‍ഗങ്ങളില്ലാത്തതിനാലാണ് ഈ വഴി തെരഞ്ഞെടുത്തതെന്ന് മനേക പറഞ്ഞു.
19ാം നൂറ്റാണ്ടില്‍ വരച്ച മിനിയേച്ചര്‍ പെയ്ന്‍റിങ്ങുകളാണ് വില്‍പ്പക്കുന്നത്. ആ കാലഘട്ടത്തിലെ ഇന്ത്യന്‍ ജീവിതത്തെ അടയാളപ്പെടുത്തുന്ന ചിത്രങ്ങളാണിവ. മന്ത്രിയുടെ അശോകാ റോഡിലുള്ള വീട്ടില്‍ വച്ചാണ് പ്രദര്‍ശനം നടത്തുക. 35,000 മുതല്‍ 7.5 ലക്ഷം രൂപവരെയാണ് ചിത്രങ്ങള്‍ക്ക് വിലയിട്ടിരിക്കുന്നത്.
മധ്യപ്രദേശിലെ റായ്പുരിലാണ് മനേകയുടെ നേതൃത്വത്തിലുള്ള സംഘടനയായ പീപ്പിള്‍ ഫോര്‍ ആനിമല്‍സ് മൃഗാശുപത്രി നിര്‍മിക്കാൻ ഉദ്ദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.