Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2017 1:54 AM GMT Updated On
date_range 5 Dec 2017 4:50 AM GMTപിത്തസഞ്ചിയിൽ കല്ല്; മേനക ഗാന്ധിക്ക് ശസ്ത്രക്രിയ
text_fieldsbookmark_border
ന്യൂഡൽഹി: കേന്ദ്ര വനിത^ശിശുക്ഷേമ മന്ത്രി േമനക ഗാന്ധി പിത്തസഞ്ചിയിലെ കല്ല് നീക്കം ചെയ്യുന്നതിന് ഞായറാഴ്ച ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ശസ്ത്രക്രിയക്കു വിധേയയായി. 60കാരിയായ േമനകയുടെ ആരോഗ്യം മെച്ചപ്പെട്ടുവരുകയാണെന്ന് അധികൃതർ പറഞ്ഞു. നാലു ദിവസത്തിനുള്ളിൽ അവർ ആശുപത്രി വിേട്ടക്കുമെന്നും അദ്ദേഹം അറിയിച്ചു. തെൻറ മണ്ഡലമായ പിലിബിത് സന്ദർശിക്കുന്നതിനിെട വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇൗ മാസം രണ്ടിനാണ് േമനകയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിലിബിത്തിലെ ആശുപത്രിയിൽവെച്ച് നടത്തിയ പരിശോധനയിൽ പിത്തസഞ്ചിയിൽ കല്ലുള്ളതായി കണ്ടെത്തുകയായിരുന്നു. തുടർന്നാണ് എയിംസിലേക്ക് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story