പോത്തുകച്ചവടക്കാരെ മേനകയുടെ സംഘടനക്കാർ ആക്രമിച്ചു പരിക്കേറ്റ മൂവരും അറസ്റ്റിൽ; അക്രമികളെ പിടികൂടിയില്ല
text_fieldsന്യൂഡൽഹി: ലൈസൻസുള്ള അറവുശാലയിലേക്ക് പോത്തുകളെ കൊണ്ടുവരികയായിരുന്ന മൂന്ന് യുവാക്കളെ മന്ത്രി മേനക ഗാന്ധിയുടെ സംഘടനയിൽപെട്ട മൃഗരക്ഷകർ ക്രൂരമായി മർദിച്ചു. പരിക്കേറ്റ് ന്യൂഡൽഹിയിലെ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിക്കപ്പെട്ട രണ്ട് കാലിക്കച്ചവടക്കാരെയും ഡ്രൈവറെയും മൃഗങ്ങളോട് ക്രൂരത കാണിച്ചെന്ന് ആരോപിച്ച് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, ആക്രമണം നടത്തിയ ആരെയും പൊലീസ് പിടികൂടിയില്ല.
14 േപാത്തുകളുമായി ഡൽഹിയിലെ ഗാസിപൂർ ചന്തക്കടുത്തുള്ള അറവുശാലയിലേക്ക് വന്ന ട്രക്ക് ശനിയാഴ്ച അർധരാത്രി കൽകാജി മന്ദിറിനടുത്ത് തടഞ്ഞുനിർത്തിയാണ് ആക്രമണം അഴിച്ചുവിട്ടത്. ഹരിയാനയിലെ പേട്ടാഡി സ്വദേശികളായ ഡ്രൈവർ റിസ്വാൻ, കാലിക്കച്ചവടക്കാരായ അഷു, കാമിൽ എന്നിവരെ ട്രക്കിൽ നിന്നിറക്കി മർദിക്കുകയായിരുന്നു. ഡൽഹി പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചറിയിച്ചശേഷമായിരുന്നു ആക്രമണം. മൃഗങ്ങളെ അനധികൃതമായി കടത്തുന്ന ട്രക്ക് തങ്ങൾ തടഞ്ഞുവെച്ചിട്ടുണ്ടെന്നാണ് പീപ്ൾസ് ഫോർ ആനിമൽസ് പ്രവർത്തകർ അറിയിച്ചതെന്നും സംഭവസ്ഥലത്തെത്തുേമ്പാൾ മൂവരും അടിയേറ്റ് അവശനിലയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
പരിക്കേറ്റ മൂവരെയും ഉടൻ എയിംസ് ട്രോമ സെൻററിലേക്ക് െകാണ്ടുപോയ ഡൽഹി പൊലീസ് പ്രാഥമിക ശുശ്രൂഷ നൽകിയശേഷം പുലർച്ചെ നാലോടെ കൽകാജി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. 15 പേരടങ്ങുന്ന സംഘം തങ്ങളെ ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് അഷു പറഞ്ഞു. ട്രക്കിൽ പശുക്കളില്ലായിരുന്നുവെന്നും പോത്തുകൾ മാത്രമേയുണ്ടായിരുന്നുള്ളൂവെന്നും അഷു തുടർന്നു. എന്നാൽ, മൃഗങ്ങളെ അനധികൃതമായി കൊണ്ടുപോകുന്നത് കണ്ടാണ് തങ്ങൾ പൊലീസിനെ അറിയിച്ചതെന്ന് പീപ്ൾസ് ഫോർ ആനിമൽസ് പ്രവർത്തകൻ ഗൗരവ് ഗുപ്ത പറഞ്ഞു.
മൂവരെയും പീപ്ൾസ് ഫോർ ആനിമൽസ് പ്രവർത്തകർ കൈയേറ്റം ചെയ്തുവെന്ന് ഡൽഹി പൊലീസ് പറഞ്ഞു. എന്നാൽ, ആക്രമണത്തിെൻറ പേരിൽ അജ്ഞാതർക്കെതിരെയാണ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.