ഋതുമതിയായതിനാല്‍ വീടിന് പുറത്തുകിടത്തി; മരംവീണ് 14കാരിക്ക് ദാരുണാന്ത്യം
text_fieldsചെന്നൈ: ഋതുമതിയായതിനെ തുടര്‍ന്ന് വീടിനു പുറത്ത് കിടത്തിയ പെണ്‍കുട്ടി വീട്ടുമുറ്റത്തെ മരം ഒടിഞ്ഞുവീണ് മരിച്ചു. തഞ്ചാവൂരിന് സമീപം ആനൈക്കാട് സ്വദേശിയായ 14വയസുകാരി വിജയ ആണ് ഗജ ചുഴലിക്കാറ്റിൽ ദാരുണമായി മരണപ്പെട്ടത്. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു വിജയ.
നവംബര്‍ 16നായിരുന്നു സംഭവം. ഋതുമതിയായതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ വീടിനു പുറത്ത് പ്രത്യേക കൂരയുണ്ടാക്കിയാണ് താമസിപ്പിച്ചിരുന്നത്. അശുദ്ധയാണെന്ന് പറഞ്ഞായിരുന്നു ഈ പുറത്താക്കല്‍.
16ന് രാത്രിയില്‍ പുതുക്കോട്ടയിലും പരിസരപ്രദേശങ്ങളിലും വീശിയ ചുഴലിക്കാറ്റ് ഏറെ നാശനഷ്‌ടങ്ങള്‍ വിതച്ചിരുന്നു. ഈ സമയത്ത് വീടിനു മുന്നില്‍ നിന്നിരുന്ന തെങ്ങ് ഒടിഞ്ഞ് പെണ്‍കുട്ടി കിടന്ന കൂരക്ക് മുകളിലേക്ക് വീഴുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തു.
പുറത്ത് അതിശക്തമായ മഴയും കാറ്റുമായതിനാല്‍ കുട്ടിയുടെ കരച്ചില്‍ വീട്ടിനുള്ളില്‍ ഉറങ്ങിക്കിടന്നവര്‍ കേട്ടതുമില്ല. പിറ്റേദിവസം രാവിലെ നാശനഷ്‌ടങ്ങളറിയാന്‍ വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴാണ് പെണ്‍കുട്ടി താമസിച്ചിരുന്ന കൂരയടക്കം തകര്‍ന്നു കിടക്കുന്നത് കണ്ടത്. ഏറെ നേരം പണിപെട്ടാണ് പെണ്‍കുട്ടിയുടെ ശരീരം പുറത്തെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.