മാനസികാരോഗ്യക്കുറവുള്ള തടവുകാർ 215: ഏറ്റെടുക്കാത്തവരെ പാർപ്പിക്കാൻ സംവിധാനം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജയിലുകളിൽ മാനസികാരോഗ്യക്കുറവുള്ള 215 തടവുകാർ. ഇവർക്ക് മതിയായ ചികിത്സ ലഭ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. മാനസികാരോഗ്യക്കുറവ് ഭേദമായ ശേഷം ആരും ഏറ്റെടുക്കാനില്ലാത്തവരെ പുനരധിവസിപ്പിക്കുന്നതിന് ആശഭവെൻറ മാതൃകയിൽ സ്ഥാപനം ആരംഭിക്കുന്നതിെൻറ സാധ്യത പരിശോധിക്കാൻ സാമൂഹികനീതി വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി.
മാനസികാരോഗ്യക്കുറവുള്ളവരെ മറ്റു തടവുകാരിൽനിന്ന് മാറ്റി പാർപ്പിച്ച് ചികിത്സ ലഭ്യമാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു.
ഇവരെ പ്രത്യേകം നിരീക്ഷിക്കുകയും ഡോക്ടർമാരുടെ നിർദേശാനുസരണം മാനസികാരോഗ്യ കേന്ദ്രങ്ങളിലയച്ച് ചികിത്സ ലഭ്യമാക്കുകയും ചെയ്യുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ജയിലുകളോട് ചേർന്ന ആശുപത്രികളിൽ മതിയായ ചികിത്സ ലഭ്യമാക്കാൻ സാധിക്കാതെ വരുേമ്പാഴാണ് മാനസികാരോഗ്യകേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്.
കുപ്രസിദ്ധ മോഷ്ടാക്കൾ ഉൾപ്പെടെ പലരും ഇത്തരത്തിൽ ഇപ്പോൾ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സയിലാണ്. വിചാരണത്തടവുകാരാണ് ഇവരിൽ ഏറെയെന്നതും ശ്രേദ്ധയം. കേസുകളിൽനിന്ന് രക്ഷപ്പെടാൻ ചിലർ മേനാരോഗം അഭിനയിക്കുകയാണോയെന്ന സംശയവും ജയിൽ അധികൃതർക്കുണ്ട്. ഇതിെൻറ അടിസ്ഥാനത്തിൽ പരിശോധനറിപ്പോർട്ട് ആേരാഗ്യവകുപ്പ് ഡയറക്ടർ സർക്കാറിന് സമർപ്പിക്കണമെന്ന നിർദേശവും നൽകി. ഇൗ തടവുകാരിൽ പുനരധിവാസത്തിന് യോഗ്യതയുള്ളവരെന്ന് ആരോഗ്യവകുപ്പ് സാക്ഷ്യപ്പെടുത്തുന്നവരുടെ കേസ് പിൻവലിക്കുന്ന കാര്യം ആഭ്യന്തരവകുപ്പ് പരിശോധിച്ച് തീരുമാനിക്കണമെന്ന നിർദേശമാണ് നൽകിയിട്ടുള്ളത്.
ജയിൽ ജീവിതമാണ് പലപ്പോഴും തടവുകാരിൽ മാനസിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്ന വിലയിരുത്തലുമുണ്ട്. അതിനാൽ ജയിലുകളിൽ മാനസിക പ്രശ്നങ്ങളുണ്ടാകാത്ത അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും തീരുമാനമുണ്ട്. ഇതിെൻറ ഭാഗമായി തടവുകാരുടെ മാനസികാരോഗ്യ പരിചരണത്തിന് ആവശ്യമായ നിർദേശങ്ങൾ സമർപ്പിക്കുന്നതിന് സാമൂഹിക നീതി വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിെല സമിതിയെയും നിയോഗിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.