പാലിനും മെഴ്സിഡസ് കാറിനും ഒരേ നികുതി ചുമത്താനാവില്ല –പ്രധാനമന്ത്രി
text_fieldsന്യൂഡല്‍ഹി: ചരക്കു സേവന നികുതി (ജി.എസ്.ടി) നടപ്പാക്കിയതിെൻറ ഒന്നാം വാർഷികത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് മറുപടിയുമായി പ്രധാനമന്ത്രി നേന്ദ്രമോദി. മെഴ്സിഡസ് കാറിനും പാലിനും ഒരേ നിരക്കില്‍ എങ്ങനെ നികുതി ചുമത്താനാകുമെന്ന് അദ്ദേഹം ചോദിച്ചു.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജി.എസ്.ടിയില്‍നിന്ന് അവശ്യ വസ്തുക്കളെ ഒഴിവാക്കുമെന്നും മറ്റ് ഉല്പന്നങ്ങള്ക്ക് 18 ശതമാനം സ്ലാബിൽ നികുതി ഈടാക്കുമെന്നും നേരത്തേ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ജി.എസ്.ടി നടപ്പാക്കി ഒരു വര്‍ഷത്തിനകം പരോക്ഷ നികുതിക്കാരില്‍ 70 ശതമാനത്തിെൻറ വര്‍ധനയാണുണ്ടായിരിക്കുന്നത്. ജി.എസ്.ടി നടപ്പാക്കുന്നതിെൻറ ഭാഗമായി ചെക്ക്പോസ്റ്റ് സമ്പ്രദായം ഒഴിവാക്കി.
17 നികുതികള്‍ ഒരുമിച്ചു ചേര്‍ക്കുകയും 23 സെസുകള്‍ ഒരൊറ്റ നികുതിയിലേക്കു ചുരുക്കുകയും ചെയ്തു. കേന്ദ്രം ചുമത്തുന്ന എക്സൈസ് ഡ്യൂട്ടി, സേവന നികുതി, സംസ്ഥാനങ്ങള്‍ ചുമത്തുന്ന വാറ്റ് പോലുള്ള നികുതികള്‍ എന്നിവയെല്ലാ ഒരുമിപ്പിച്ചപ്പോള്‍ പരോക്ഷ നികുതി ഇടപാട് എളുപ്പമായി.
ഭക്ഷ്യവസ്തുക്കളിലും മറ്റ് അവശ്യസാധനങ്ങളിലും നിലവില്‍ പൂജ്യം മുതല്‍ അഞ്ചു ശതമാനം വരെയാണ് നികുതിയെന്നും അതു 18 ശതമാനമാക്കാനാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നതെന്നും മോദി പറഞ്ഞു. 66 ലക്ഷം പരോക്ഷ നികുതിദായകര്‍ ഉണ്ടായിരുന്ന ഇന്ത്യയില്‍ ജി.എസ്.ടി നടപ്പാക്കിയതോടെ 48 ലക്ഷം നികുതിദായകര്‍ കൂടി വര്‍ധിച്ചതായി മോദി സ്വരാജ് മാഗസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പ്രശ്നരഹിതം; നല്ല നാളുകൾ വരുന്നു–െജയ്റ്റ്ലി
ന്യൂഡൽഹി: ചരക്കു സേവന നികുതി (ജി.എസ്.ടി) നടപ്പാക്കിയതിനെ തുടർന്ന് ഒരു തടസ്സവും നേരിടേണ്ടിവന്നിട്ടില്ലെന്നും നല്ല നാളുകളാണ് വരാനിരിക്കുന്നതെന്നും കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി. പ്രധാനപ്പെട്ട പരോക്ഷ നികുതിയായ ജി.എസ്.ടി പ്രശ്നരഹിതമായി നടപ്പാക്കാൻ രാജ്യത്തിന് ശേഷിയുണ്ടെന്ന് വ്യക്തമായി. സമൂഹത്തിന് അതിെൻറ ഗുണഫലങ്ങൾ വരാനിരിക്കുന്നതേയുള്ളൂ.
ജി.എസ്.ടി നടപ്പാക്കിയത് പ്രത്യക്ഷ നികുതിയിലും സ്വാധീനിച്ചു.ആദായ നികുതി കോര്‍പറേറ്റ് നികുതി എന്നിവയില്‍ വര്‍ധനയുണ്ടായതായും ജി.എസ്.ടി ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് വിഡിയോ േകാൺഫറൻസ് വഴി സംസ്ഥാന ധനമന്ത്രിമാരെ അഭിസംബോധന ചെയ്യവെ ജെയ്റ്റ്ലി പറഞ്ഞു. നിലവില്‍ 28 ശതമാനം ജി.എസ്.ടി ചുമത്തുന്ന ഉല്പന്നങ്ങളെ താഴ്ന്ന സ്ലാബുകളിലേക്ക് മാറ്റുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വരുമാനത്തിൽ വർധന – ധനകാര്യ സെക്രട്ടറി
ന്യൂഡൽഹി: കഴിഞ്ഞമാസത്തെ അപേക്ഷിച്ച് ജൂണിൽ ചരക്കു സേവന നികുതിയിനത്തിൽ വർധനയുണ്ടായതായി കേന്ദ്ര ധനകാര്യ സെക്രട്ടറി ഹസ്മുഖ് അധിയ അറിയിച്ചു.േമയിൽ 94,016 കോടിയുണ്ടായിരുന്നത് ജൂണിൽ 95,610 കോടിയായാണ് വർധിച്ചത്. കഴിഞ്ഞ ഏപ്രിലിൽ ഇത് ലക്ഷം കോടിക്ക് െതാട്ടുമുകളിലായിരുന്നു. േമയിലും ജൂണിലുമായി 64.69 ലക്ഷം നികുതി റിേട്ടണുകൾ ഫയൽ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.