Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പിയോട്​ പൊരുതാൻ...

ബി.ജെ.പിയോട്​ പൊരുതാൻ തൃണമൂലിനെ കോൺഗ്രസിൽ​ ലയിപ്പിക്കൂ -മമതയോട്​ അധീർ രഞ്​ജൻ ചൗധരി

text_fields
bookmark_border
ബി.ജെ.പിയോട്​ പൊരുതാൻ തൃണമൂലിനെ കോൺഗ്രസിൽ​ ലയിപ്പിക്കൂ -മമതയോട്​ അധീർ രഞ്​ജൻ ചൗധരി
cancel

കോൺഗ്രസ്​ ലോക്​സഭ കക്ഷി നേതാവും പശ്ചിമ ബംഗാൾ കോൺഗ്രസ്​ അധ്യക്ഷനുമായ അധീർ രഞ്​ജൻ ചൗധരിയുടെ പുതിയ പ്രസ്​താവന രാഷ്​​്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നു. ബി.ജെ.പി ഏൽപ്പിക്കുന്ന പരിക്കുകളിൽനിന്നും രക്ഷപ്പെടാനായി തൃണമൂൽ കോൺ​ഗ്രസിൻെ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ലയിപ്പിക്കണമെന്ന്​ മമതയോട്​ അധീർ രഞ്​ജൻ ആവശ്യപ്പെട്ടിരുന്നു.

1998ലാണ്​ കോൺഗ്രസിൽ നിന്നും മമത ബാനർജിയടക്കമുള്ള നേതാക്കൾ പൂറത്തുവന്ന ശേഷം തൃണമൂൽ കോൺഗ്രസ്​ രൂപീകരിച്ചത്​. 2011ൽ തൃണമൂൽ കോൺഗ്രസ്​-​ഇന്ത്യൻ നാഷണൽ കോൺഗ്രസ്​ സഖ്യം ബംഗാളിലെ 34 വർഷത്തെ ഇടതുഭരണത്തിന്​ അന്ത്യംകുറിച്ചിരുന്നു.

''ഓരോ ദിവസവും ഒാരോരുത്തരായി പാർട്ടിവിട്ടുകൊണ്ടിരിക്കുന്നു. ഇത്​ തെളിയിക്കുന്നത്​ ബി.ജെ.പിയെ എതിർക്കാനുള്ള ഒരു പ്രത്യയ ശാസ്​ത്ര അടിത്തറ നിങ്ങളുടെ പാർട്ടിക്കില്ലെന്നതാണ്​. അതുകൊണ്ട്​ തന്നെ നിങ്ങൾ തൃണമൂലിനെ കോൺഗ്രസിൽ ലയിപ്പിക്കണം. ഇത്​ നിങ്ങൾക്ക്​ ബി.ജെ.പിയെ എതിർക്കാനുള്ള ഒരു സൈദ്ധാന്തിക അടിത്തറ നൽകും'' -ചൗധരി മമതയോട്​ ആവശ്യപ്പെട്ടു.

''തൃണമൂലിന്‍റെ ഉദയം ഇടതുമുന്നണിയെ അധികാരത്തിൽ നിന്നും പുറത്താക്കുക എന്നതായിരുനു. അത്​ നിറവേറ്റിയതോടെ തൃണമൂലിന്​ ദിശാബോധം നഷ്​ടപ്പെട്ടിരിക്കുന്നു''-ചൗധരി കൂട്ടിച്ചേർത്തു.

വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബംഗാളിൽ സി.പി.എമ്മും കോൺഗ്രസും ഒരുമിച്ച്​ മത്സരിക്കാനൊരുങ്ങവേയാണ്​ ചൗധരിയുടെ പ്രസ്​താവന. 2016ലെ തെരഞ്ഞെടുപ്പിൽ 294 ൽ 76 സീറ്റാണ്​ സഖ്യം നേടിയത്​. ഈ മാസം അവസാനത്തോടെ മാത്രമേ മത്സരിക്കുന്ന സീറ്റുകളിൽ ധാരണയിലെത്തൂവെന്ന്​ ചൗധരി ഇന്ന്​ ചർച്ചക്കുശേഷം പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata BanerjeeCongress
News Summary - Merge Trinamool with Congress to fight BJP, Adhir tells Mamata
Next Story