'എന്നെ വിവാഹം ചെയ്യൂ...'; ബൈക്കും പണവും വാങ്ങി വിവാഹം വൈകിപ്പിച്ചയാളെ ഓടിപ്പിടിച്ച് യുവതി-വിഡിയോ
text_fieldsനവാഡ: വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവാവിന് പിന്നാലെ ഓടുന്ന യുവതിയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. ബിഹാറിലെ നവാടയിലെ ഭഗത് സിംഗിലാണ് സംഭവം.
മാതാപിതാക്കൾക്കൊപ്പം മാർക്കറ്റിലെത്തിയ യുവതി വിവാഹം നിശ്ചയിക്കപ്പെട്ടിരുന്ന യുവാവിനെ കണ്ടതോടെയാണ് പ്രശ്‌നം തുടങ്ങിയത്. ഇയാളോട് തന്നെ വിവാഹം കഴിക്കണമെന്ന് യുവതി അഭ്യർത്ഥിച്ചു. പ്രശ്‌നം ആരംഭിച്ചതോടെ നാട്ടുകാരും ചുറ്റും കൂടിയത് സ്ഥിതി ഗുരുതരമാക്കി. ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ യുവതിയും പിന്തുടർന്നു.
യുവാവിന്റെ കൈയും പിടിച്ച് എന്നെ വിവാഹം ചെയ്യൂ എന്ന് അഭ്യർഥിക്കുന്ന യുവതിയെയും വീഡിയോയിൽ കാണാം. എന്നാൽ യുവതിയുടെ പിടിവെട്ട് കുതറി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു യുവാവ്. മൂന്ന് മാസം മുമ്പാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്.
യുവതിയുടെ മാതാപിതാക്കൾ ഇയാൾക്ക് സ്ത്രീധനമായി ഒരു ബൈക്കും 50000 രൂപയും നൽകിയിരുന്നു. എന്നാൽ വിവാഹം അടുത്തതോടെ വിവാഹം നീട്ടിവെക്കാൻ യുവാവ് ആവശ്യപ്പെട്ടു. അതിനിടെ യുവതിയുടെ ബന്ധുക്കൾ വിവാഹ തീയതി നീട്ടുന്നതിൽ എതിർപ്പറിയിക്കുകയുമുണ്ടായി.
യുവാവിനു പിന്നാലെ യുവതി ഒാടിയതോടെ സ്ഥിതിഗതികൾ വഷളായി. പൊലീസും സ്ഥലത്തെത്തി. ഇവരെ വനിതാ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ഇരുവർക്കും കൗൺസിലിംഗ് നൽകുകയും ചെയ്തു. പിന്നീട് ഇരുവരും വിവാഹത്തിന് തയാറാവുകയായിരുന്നു. പൊലീസ് സ്റ്റേഷൻ സമീപത്ത് തന്നെയുള്ള ക്ഷേത്രത്തിൽവെച്ചാണ് ഇവർ വിവാഹിതരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.