Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹോളിക്ക് വെള്ളം...

ഹോളിക്ക് വെള്ളം ലാഭിക്കണമെന്ന സന്ദേശം ഹിന്ദു ആഘോഷങ്ങൾക്ക് നേരെയുള്ള ആക്രമണം -മധ്യപ്രദേശ് മന്ത്രി

text_fields
bookmark_border
ഹോളിക്ക് വെള്ളം ലാഭിക്കണമെന്ന സന്ദേശം ഹിന്ദു ആഘോഷങ്ങൾക്ക് നേരെയുള്ള ആക്രമണം -മധ്യപ്രദേശ് മന്ത്രി
cancel

ഭോപ്പാൽ: ഹോളി ആഘോഷത്തിനിടെ വെള്ളം സംരക്ഷിക്കാനുള്ള സന്ദേശം ഹിന്ദു ആഘോഷങ്ങൾക്ക് നേരെയുള്ള ആക്രമണമാണെന്നും അതിനെ 'സാംസ്കാരിക ഭീകരത' എന്നാണെന്നും മധ്യപ്രദേശ് മന്ത്രി വിശ്വാസ് സാരംഗ്.

വെള്ളം സംരക്ഷിക്കാൻ ജനങ്ങൾ പ്രതിജ്ഞയെടുക്കണമെന്നും എന്നാൽ ഹോളി സമയത്ത് മാത്രം ഈ സന്ദേശം പ്രചരിപ്പിക്കുന്നത് ഗുണം ചെയ്യില്ലെന്നും സാരംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

"ഹോളി സമയത്ത് നമ്മൾ എത്ര വെള്ളം ഉപയോഗിക്കുന്നു?. വർഷം മുഴുവനും വെള്ളം സംരക്ഷിക്കുക. എന്തുകൊണ്ടാണ് ഇത്തരമൊരു സന്ദേശം നമ്മുടെ ഉത്സവങ്ങളെ ചുറ്റിപ്പറ്റിയുള്ളത്?" -മന്ത്രി ചോദിച്ചു.

സംസ്‌കാരത്തോടും പാരമ്പര്യത്തോടും ബന്ധപ്പെട്ട ഹൈന്ദവ ആഘോഷങ്ങളിൽ നിന്ന് യുവാക്കളെ അകറ്റുക എന്നതാണ് സന്ദേശത്തിന്റെ ലക്ഷ്യമെന്നും മന്ത്രി കുറ്റപ്പെടുത്തി. "ഇത് നമ്മുടെ വരാനിരിക്കുന്ന തലമുറക്കെതിരായ ആക്രമണമാണ്. ഈ രാജ്യത്ത് സാംസ്കാരിക ഭീകരത പ്രചരിപ്പിക്കുകയാണ്" -സാരംഗ് ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hindu FestivalsMadhya Pradesh Minister
News Summary - Message To Save Water On Holi Is Attack On Hindu Festivals: Madhya Pradesh Minister
Next Story