മീ ടൂ കാമ്പെയിൻ: വെളിപ്പെടുത്തലുകൾ സന്തോഷം നൽകുന്നു -മേനക ഗാന്ധി
text_fieldsന്യൂഡൽഹി: ഇന്ത്യയിലും മീ ടൂ കാമ്പെയിനിലൂടെ സ്ത്രീകൾ വെളിപ്പെടുത്തലുകൾ നടത്തുന്നത് സന്തോഷം നൽകുന്നുവെന്ന് വനിതാ-ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി. ലൈംഗിക അതിക്രമങ്ങൾ മൂലമുണ്ടാകുന്ന രോഷം പെട്ടെന്ന് ഇല്ലാതാവില്ല. വർഷങ്ങൾ കഴിഞ്ഞാലും മുമ്പ് നടന്ന അതിക്രമത്തിൽ പരാതി നൽകാൻ കഴിയണമെന്നും മേനക ഗാന്ധി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കുട്ടിക്കാലത്ത് സ്ത്രീകൾക്കുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങൾ വർഷങ്ങൾക്ക് ശേഷം പരാതിപ്പെടാൻ കഴിയുന്ന തരത്തിൽ നിയമ നിർമാണം നടത്തണമെന്ന് നിയമ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ 468 വകുപ്പ് പ്രകാരം കുട്ടികൾക്ക് നേരെയുള്ള അക്രമങ്ങൾക്ക് മൂന്ന് വർഷത്തിനുള്ളിൽ പരാതിപ്പെടണം.
മീടു കാമ്പെയിനിലൂടെ ചിലയാളുകളെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങളുണ്ടാകരുതെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. നേരത്തെ നാനാപടേക്കർക്കെതിരെ ആരോപണമുന്നയിച്ച നടി തനുശ്രീ ദത്തയെ പിന്തുണച്ചും മേനക രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.