മീ ടു: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഡിസൈനിൽ സീനിയർ അധ്യാപകനെ പുറത്താക്കി
text_fieldsഅഹമ്മദാബാദ്: മീ ടു കാമ്പയിനിെൻറ ഭാഗമായി ലൈംഗിക ആരോപണ വിധേയനായ അഹമ്മദാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഡിസൈനിലെ സീനിയർ അധ്യാപകനെ പുറത്താക്കി. ഇൻഡസ്ട്രിയൽ ഡിസൈൻ വിഭാഗത്തിൽ 25 വർഷമായി പ്രവർത്തിച്ചു വരുന്ന കൃഷ്ണേഷ് മേത്തയെയാണ് പരാതികളുടെ അടിസ്ഥാനത്തിൽ പുറത്താക്കിയത്.
ഒക്ടോബർ അഞ്ചു മുതൽ കാമ്പസിന് അകത്തു പ്രവേശിക്കരുതെന്ന് അന്വേഷണ സമിതി നിർദേശിച്ചിരുന്നു. എൻ.െഎ.ഡിയിലെ അക്കാദമിക കാര്യങ്ങളിലും ഭരണപരമായ കാര്യങ്ങളിലും ഇടപെടുന്നതിനും മേത്തക്ക് വിലക്കുണ്ട്. പ്രത്യേക ക്ഷണം ലഭിക്കാതെ കാമ്പസിലെ ഒരു പരിപാടിയിലും പെങ്കടുക്കാനും അനുവദിക്കില്ലെന്ന് അന്വേഷണ സമിതി അറിയിച്ചു.
കൃഷ്ണേഷ് മേത്തക്കെതിരെ നിരവധി വിദ്യാർഥികളാണ് ലൈംഗിക ആരോപണവുമായി മുന്നോട്ടു വന്നത്. ക്ലാസ് മുറിയിൽ സിലബസുമായി ബന്ധപ്പെടുത്തി ലൈംഗികതയെ കുറിച്ചും ലൈംഗിക ബന്ധത്തെകുറിച്ചും സംസാരിക്കാറുണ്ടെന്നും മോശം പെരുമാറ്റം ഉണ്ടാകാറുണ്ടെന്നും വിദ്യാർഥികൾ പരാതിയിൽ ഉന്നയിച്ചിരുന്നു. വിദ്യാർഥികളുടെ പരാതി ഗൗരവതരമാണെന്നും അന്വേഷണത്തിൽ മേത്ത കുറ്റക്കാരനെന്ന് കണ്ടെത്തിയതായും സമിതി അറിയിച്ചു. കുറ്റസമ്മതം നടത്തിയ മേത്ത രാജി കത്ത് കൈമാറിയിട്ടുണ്ട്. അത് പിന്നീട് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.