Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ബിഹാറിലെ എൻ.ഡി.എയുടെ വിജയം 12,768 വോട്ടുകൾക്ക്​; വോട്ട്​ വ്യത്യാസം 0.03 ശതമാനം
cancel
Homechevron_rightNewschevron_rightIndiachevron_rightബിഹാറിലെ എൻ.ഡി.എയുടെ...

ബിഹാറിലെ എൻ.ഡി.എയുടെ വിജയം 12,768 വോട്ടുകൾക്ക്​; വോട്ട്​ വ്യത്യാസം 0.03 ശതമാനം

text_fields
bookmark_border

പട്​ന: ബിഹാർ തെരഞ്ഞെടുപ്പിൽ എൻ.ഡി.എയുടെ വിജയം വളരെകുറഞ്ഞ വോട്ടുകൾക്ക്​. എൻ.ഡി.എയും മഹാസഖ്യവും തമ്മിലുള്ള വോട്ട്​ വ്യത്യാസം വെറും 0.03 ശതമാനം മാത്രമാണ്​.

3.14 കോടി ​പേരാണ്​ ബിഹാർ തെരഞ്ഞെടുപ്പിൽ വോട്ട്​ രേഖ​െപ്പടുത്തിയത്​. ഇതിൽ 1,57,01,226 വോട്ടുകൾ എൻ.ഡി.എക്കും 1,56,88,458 വോട്ടുകൾ മഹാസഖ്യത്തിനും ലഭിച്ചു. ഇരു സഖ്യവും തമ്മിൽ 12,768 വോട്ടുകളുടെ വ്യത്യാസം മ​ാത്രമാണുള്ളത്​. അതായത്​ 0.03 ശതമാനം.

അഞ്ച്​ വർഷം മുമ്പ്​ നടന്ന തെരഞ്ഞെടുപ്പിൽ ആർ.ജെ.ഡി, ജെ.ഡി.യു, കോൺഗ്രസ്​ സഖ്യം എൻ.ഡി.എ സഖ്യത്തേക്കാൾ കൂടുതൽ നേടിയത്​ 29.6 വോട്ടുകളാണ്​. വോട്ടിങ്​ ശതമാനത്തി​െൻറ 7.8 ശതമാനവും.

എൻ.ഡി.എക്ക്​ 37.26 ശതമാനം വോട്ടുകളും മഹാസഖ്യത്തിന്​ 37.23 ശതമാനം വോട്ടുകളും ലഭിച്ചു. 243 സീറ്റുകളുള്ള ബിഹാർ നിയമസഭയിലേക്ക്​ നടന്ന തെരഞ്ഞെടുപ്പിൽ 123 സീറ്റുകളാണ്​ എൻ.ഡി.എ നേടിയത്​. മഹാസഖ്യം 110 സീറ്റുകളും നേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RJDNDABihar election 2020JDU
News Summary - MGB got just 0.03 Percemt votes less than NDA
Next Story