എം.ജി.ആറിന്‍െറ പേരില്‍ തപാല്‍ സ്റ്റാമ്പ്
text_fieldsചെന്നൈ: തമിഴ്നാട് സര്‍ക്കാറിന്‍െറ അഭ്യര്‍ഥനയെ തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രിയും അണ്ണാ ഡി.എം.കെ സ്ഥാപകനുമായ എം.ജി. രാമചന്ദ്രന്‍െറ പേരില്‍ പ്രത്യേക തപാല്‍ സ്റ്റാമ്പിറക്കാന്‍ കേന്ദ്രം തീരുമാനിച്ചു. എം.ജി.ആര്‍ ജനിച്ചിട്ട് ഈ മാസം 17ന് നൂറുവര്‍ഷം തികയുകയാണ്. ഇതോടനുബന്ധിച്ച് സംസ്ഥാനത്ത് ചൊവ്വാഴ്ച പൊതു അവധിയാണ്. ജന്മശതാബ്ദിയോടനുബന്ധിച്ച് എം.ജി.ആറിന്‍െറ പേരില്‍ നാണയവും തപാല്‍ സ്റ്റാമ്പും പുറത്തിറക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഒ. പന്നീര്‍ശെല്‍വം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. കേന്ദ്ര സര്‍ക്കാറിന്‍െറ അനുകൂല തീരുമാനത്തില്‍ പന്നീര്‍സെല്‍വം നന്ദി അറിയിച്ചു.
പന്നീര്‍ശെല്‍വത്തിന്‍െറ 56ാം ജന്മദിനമായ ശനിയാഴ്ച ആശംസകള്‍ നേരാന്‍ പ്രധാനമന്ത്രി നേരിട്ട് വിളിച്ചപ്പോഴാണ് സംസ്ഥാന സര്‍ക്കാറിന്‍െറ നന്ദി അറിയിച്ചത്. പാലക്കാടന്‍ മലയാളിയായ മരുതൂര്‍ ഗോപാലന്‍ രാമചന്ദ്രന്‍ എന്ന എം.ജി.ആര്‍ 1917 ജനുവരി 17നാണ് ജനിച്ചത്. തമിഴ് സിനിമയിലൂടെ ഡി.എം.കെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച എം.ജി.ആര്‍ 1972ല്‍ എ.ഐ.എ.ഡി.എം.കെ സ്ഥാപിച്ചു. 1977 മുതല്‍ 1987 വരെ സംസ്ഥാന മുഖ്യമന്ത്രിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.