സ്കൂൾ പാചകത്തൊഴിലാളികൾക്ക് കേരളത്തിൽ വേതനം 12,000; ഉത്തർപ്രദേശിലും മധ്യപ്രദേശിലും 2000 രൂപ മാത്രം
text_fieldsന്യൂഡൽഹി: സ്കൂൾ പാചകത്തൊഴിലാളികൾക്ക് കേരളവും തമിഴ്നാടും അടക്കമുള്ള തെന്നിന്ത്യൻ സംസ്ഥാനങ്ങൾ നൽകുന്നത് ഉത്തർപ്രദേശും മധ്യപ്രദേശും അടക്കമുള്ള വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ നൽകുന്നതിന്റെ ആറിരട്ടി തുക.
പാചകത്തൊഴിലാളികൾക്ക് കേരളം പ്രതിമാസം 12,000 രൂപയും തമിഴ്നാട് 4,100-12,500 രൂപയും പുതുച്ചേരി 10,000 രൂപയും നൽകുമ്പോൾ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശും ഉത്തർപ്രദേശും നൽകുന്നത് 2000 രൂപ വീതം. ഉത്തരാഖണ്ഡ് 3000 രൂപയും ഗുജറാത്ത് 2500 രൂപയും മാത്രമാണ് നൽകുന്നത്.
കോൺഗ്രസ് ഭരിച്ചിരുന്ന രാജസ്ഥാനിൽ 1742 രൂപയും ഭരിച്ചുകൊണ്ടിരിക്കുന്ന കർണാടകയിൽ 3700 രൂപയും നൽകുമ്പോൾ ഝാർഖണ്ഡിൽ 2000 രൂപയും ഹിമാചൽ പ്രദേശിൽ 3500 രൂപയും മാത്രമാണ് വേതനമെന്ന് എ.എ. റഹീം എം.പി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്രമന്ത്രി അന്നപൂർണദേവി നൽകിയ മറുപടിയിൽ വ്യക്തമാക്കി.
സ്കൂൾ പാചകത്തൊഴിലാളികൾക്ക് നൽകുന്ന ഓണറേറിയം 1000 രൂപയായി കേന്ദ്ര സർക്കാർ നിശ്ചയിച്ചത് 2009ലാണെന്നും അതിനുശേഷം ഇതുവരെ തുക പുതുക്കിനൽകാൻ സർക്കാർ തയാറായിട്ടില്ലെന്നും ആയിരം രൂപയിൽ 600 രൂപ മാത്രമാണ് കേന്ദ്ര വിഹിതമെന്നും റഹീം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.