Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചാമുണ്ഡ ദേവിയെ...

ചാമുണ്ഡ ദേവിയെ പ്രാർത്ഥിച്ച്​​ പ്രിയങ്കയുടെ ട്വീറ്റ്​

text_fields
bookmark_border
ചാമുണ്ഡ ദേവിയെ പ്രാർത്ഥിച്ച്​​ പ്രിയങ്കയുടെ ട്വീറ്റ്​
cancel

ന്യൂഡൽഹി: ഹിന്ദു ദേവിയായ ചാമുണ്ഡയെ പ്രാർത്ഥിച്ച്​ കോൺഗ്രസ്​ ജനറൽ ​െസക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്രയുടെ ട്വീറ്റ്​.

തിങ്കളാഴ്​ച അർധ രാത്രിയോടെയാണ്​ ‘‘ഓം ഐം ഹ്രിം ക്ലിം ചാമുണ്ഡായേ വിച്ചേ’’ എന്ന ഒറ്റ വരി ട്വീറ്റ്​ പ്രിയങ്കയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടത്​. ട്വീറ്റി​​െൻറ പശ്ചാത്തലത്തെ കുറിച്ചും മറ്റുമൊന്നും ​പ്രിയങ്ക വിവരിക്കുന്നില്ല.​

ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്​ കാവി വസ്​ത്രം ധരിക്കാൻ യോഗ്യതയില്ലെന്ന​ പ്രിയങ്കയുടെ വിമർശനത്തിനെതിരെ യു.പി ഉപമുഖ്യമന്ത്രി ദിനേശ്​ ശർമ രംഗത്തെത്തിയിരുന്നു.​ പ്രിയങ്കക്ക്​ ഹിന്ദു മതത്തെ കുറിച്ചും കാവിയെ കുറിച്ചും യാതൊരു അറിവുമില്ലെന്നും അവർ ഹിന്ദു പാരമ്പര്യത്തിൽ വളർന്ന ആള​​​ല്ലെന്നുമായിരുന്നു ദിനേശ്​ ശർമയുടെ മറുപടി. ഇതിനോടുള്ള പ്രിയങ്കയുടെ മറുപടിയാണ്​ ചാമുണ്ഡ​ ദേവിയെ പ്രാർഥിച്ചുകൊണ്ടുള്ള ട്വീറ്റെന്നും സംശയിക്കുന്നുണ്ട്​.

ഹിന്ദു വിശ്വാസമനുസരിച്ച്​ മാതൃ ഭാവത്തിലുള്ള ദുർഗ ദേവിയുടെ ഉഗ്ര രൂപമാണ്​ ചാമുണ്ഡ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Priyanka Gandhimalayalam newsindia newsBJPChamunda
News Summary - In midnight tweet, Priyanka Gandhi invokes goddess ‘Chamunda’ after BJP’s barb -india news
Next Story