ഗുജറാത്തിൽ ബിഹാറുകാരനെ തല്ലിക്കൊന്നു
text_fieldsഅഹ്മദാബാദ്: ഗുജറാത്തിൽ ബിഹാറുകാർക്കു നേരെ നടക്കുന്ന അക്രമങ്ങൾക്കിടയിൽ ഒരാളെ ആൾക്കൂട്ടം മർദിച്ചു കൊന്നു. ബിഹാർ സ്വദേശിയായ അമർജീത് സിങ്ങാണ് ദാരുണമായി മരിച്ചത്. സെപ്റ്റംബർ 28ന് ഠാകോർ സമുദായത്തിലെ 14 മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്തതിന് ബിഹാറുകാരനെ അറസ്റ്റ് ചെയ്തിരുന്നു.
ഇതിന് പിറകെ തുടങ്ങിയ അക്രമങ്ങളുടെ തുടർച്ചയെന്നോണമാണ് അമർജീത് സിങ്ങിനെ ആൾക്കൂട്ടം മർദിച്ചത്. സംഭവം വിവാദമായതോടെ സിങ്ങിെൻറ മരണം റോഡ് അപകടത്തെ തുടർന്നാണെന്ന വാദവുമായി പൊലീസ് രംഗത്തുവന്നു. സൂറത്തിലെ പണ്ഡശരയിലെ തുണിമില്ലിൽ കഴിഞ്ഞ 15 വർഷമായി ജോലിചെയ്തുവരുകയാണ് അമർജീത് സിങ്.
പിഞ്ചുകുഞ്ഞ് മാനഭംഗത്തിനിരയായി മരിച്ചതിനെ തുടർന്ന് സംസ്ഥാന വ്യാപകമായി ഹിന്ദി സംസാരിക്കുന്ന ഇതര ജില്ലക്കാർ ഗുജറാത്തിൽ വ്യാപകമായി അക്രമത്തിനിരയാകുകയാണ്. അഹ്മദാബാദ്, ഗാന്ധിനഗർ, മഹേസന, പട്ന ജില്ലകളിലാണ് തുടർച്ചയായി അക്രമം അരങ്ങേറുന്നത്. തുടർന്ന് ഇവിടങ്ങളിൽനിന്ന് ആയിരക്കണക്കിന് തൊഴിലാളികൾ ജോലിയുപേക്ഷിച്ച് സ്വദേശത്തേക്ക് മടങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.