ബിഹാറിലെ കോവിഡ് ഐസൊലേഷൻ വാർഡിൽ ബലാത്സംഗത്തിനിരയായ യുവതി മരിച്ചു
text_fieldsപാട്ന: ബിഹാറിലെ ഗയയിലുള്ള സർക്കാർ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ വെച്ച് ബലാത്സംഗത്തിനിരയായ യുവതി മരിച്ചു. ഐസ ൊലേഷൻ വാർഡിൽ കഴിയവേ 25കാരിയെ ഡോക്ടർ ബലാത്സംഗം ചെയ്തെന്നാണ് ഭർതൃവീട്ടുകാരുടെ പരാതി. ഇത് സംബന്ധിച്ച അന്വേഷണ ം പുരോഗമിക്കുകയാണ്. അതേസമയം, യുവതി പീഡനത്തിനിരയായി എന്ന് പറയപ്പെടുന്ന ദിവസങ്ങളിൽ പി.പി.ഇ കിറ്റ് അണിഞ്ഞ് ഡോക ്ടർമാരെന്ന വ്യാജേന ഐസൊലേഷൻ വാർഡിൽ പ്രവേശിച്ച രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. കോവിഡ് നെഗറ്റീവ് ഫലം സ്ഥിരീകരിച്ചതോടെ ആശുപത്രി വിട്ട യുവതി ഏപ്രിൽ ആറിന് അമിത രക്തസ്രാവത്തെ തുടർന്നാണ് മരിച്ചത്.
പഞ്ചാബിലെ ലുധിയാനയിൽ തൊഴിലാളികളായിരുന്ന യുവതിയും ഭർത്താവും ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ മാർച്ച് 25നാണ് ബിഹാറിൽ എത്തിയത്.
ഭർത്താവിന്റെ വീട്ടിലെത്തിയ ശേഷം യുവതിക്ക് ഗർഭഛിദ്രം സംഭവിച്ചു. തുടർന്ന് മാർച്ച് 27ന് ഗയയിലെ അനുഗ്രഹ് നരെയ്ൻ മഗദ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ കോവിഡ് ബാധ സംശയം തോന്നിയ ആശുപത്രി അധികൃതർ ഇവരെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയായിരുന്നു.
ഐസൊലേഷൻ വാർഡിൽ രാത്രി രോഗികളെ നിരീക്ഷിക്കാൻ ചുമതലയുളള ഡോക്ടർ യുവതിയെ ബലാത്സംഗത്തിനിരയാക്കിയെന്നാണ് പരാതി. ഏപ്രിൽ രണ്ട്, മൂന്ന് തീയതികളിൽ പീഡിപ്പിക്കപ്പെട്ടതായി യുവതി വെളിപ്പെടുത്തിയെന്നാണ് ഭർതൃവീട്ടുകാർ പറയുന്നത്.
കോവിഡ് നെഗറ്റീവാണെന്ന ഫലം വന്നതോടെ യുവതി ബന്ധുക്കൾക്കൊപ്പം ഭർത്താവിന്റെ വീട്ടിലേക്ക് പോയെങ്കിലും രക്തസ്രാവമുണ്ടായി. അപ്പോഴാണ് ഇവർ പീഡനവിവരം വെളിപ്പെടുത്തിയത്. രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ച യുവതി ഏപ്രിൽ ആറിന് മരണപ്പെട്ടു.
ഭർത്താവിന്റെ വീട്ടുകാരുടെ പരാതിയിൽ ഗയ പൊലീസ് കേസെടുത്തു. യുവതി പീഡനത്തിനിരയായ ദിവസങ്ങളിൽ ഐസൊലേഷൻ വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരെ പൊലീസ് വിളിപ്പിച്ചെങ്കിലും ഭർതൃമാതാവിന് തിരിച്ചറിയാൻ കഴിഞ്ഞില്ല. ഈ ദിവസങ്ങളിൽ ഡോക്ടർമാരെന്ന വ്യാജേന ഐസൊലേഷൻ വാർഡിൽ പ്രവേശിച്ചവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
ആശുപത്രിയിലെ സി.സി.ടിവി ദൃശ്യങ്ങൾ പൊലീസിന് കൈമാറുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ. വി.കെ പ്രസാദ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.