ബിഹാർ സ്വദേശിയെ ഗുജറാത്തിൽ നാട്ടുകാർ തല്ലിക്കൊന്നു
text_fieldsസൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ കുടിയേറ്റ തൊഴിലാളിയെ നാട്ടുകാർ തല്ലിക്കൊന്നു. ഗുജറാത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾക്കെതിരായി നടക്കുന്ന ആക്രമണത്തിെൻറ ഭാഗമായാണ് സംഭവം. 15 വർഷമായി സൂറത്തിൽ താമസമാക്കിയ ബിഹാർ സ്വദേശി അമർജീത് സിങ്ങിനെയാണ് ഇന്നലെ വൈകീട്ട് നാട്ടുകാർ ഇരുമ്പു ദണ്ഡുകൾ ഉപയോഗിച്ച് മർദിച്ച് കൊലപ്പെടുത്തിയത്. ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെയായിരുന്നു സംഭവം.
പിഞ്ചുകുഞ്ഞ് ബലാത്സംഗത്തിനിരയായ സംഭവുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളികൾക്കെതിരെ ഗുജറാത്തിൽ രൂക്ഷമായ ആക്രമണമാണ് നടക്കുന്നത്. ഹിന്ദി സംസാരിക്കുന്നവർക്കെതിരായ ആക്രമണങ്ങൾ വർധിച്ചതോടെ ഭയന്ന ഇതര സംസ്ഥാന തൊഴിലാളികൾ ഗുജറാത്തിൽ നിന്ന് കൂട്ടത്തോടെ പലായനം ചെയ്യുന്നുണ്ട്. അതിനിടെയാണ് അമർജീതിെൻറ കൊലപാതകം.
സിറ്റയിലെ പന്ദേശ്വര മേഖലയിലുളള മില്ലിലാണ് അമർജീത് ജോലി ചെയ്തിരുന്നത്. 17ാം വയസിലാണ് ജോലി തേടി അമർജീത് ഗുജറാത്തിലെത്തിയത്. പിന്നീട് ഭാര്യക്കും രണ്ട് മക്കൾക്കുെമാപ്പം സൂറത്തിൽ തന്നെ വീടുെവച്ച് താമസിക്കുകയായിരുന്നു.
സെപ്തംബർ 28ന് സബർകാന്ത ജില്ലയിൽ 14 മാസം പ്രായമുള്ള കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയതിന് 19 കാരനായ ബിഹാർ സ്വദേശി അറസ്റ്റിലായതിന് പിറകെയാണ് കുടിയേറ്റ തൊഴിലാളികൾക്കെതിരെ ഗുജറാത്തിൽ ആക്രമണം അരങ്ങേറിയത്. അക്രമങ്ങളെ തുടർന്ന് 50,000ലേറെ തൊഴിലാളികൾ നാടുവിട്ടിരുന്നു.
സംസ്ഥാനത്ത് പടർന്നു പിടിച്ച ആക്രമണങ്ങൾ തടയാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അമർജീതിെൻറ പിതാവ് രജ്ദേവ് സിങ് കേന്ദ്ര സർക്കാറിനും ഗുജറാത്ത്, ബിഹാർ സർക്കാറുകൾക്കും പരാതി നൽകിയിട്ടുണ്ട്. ഇനി ഒരു കുടുംബത്തിന് മകനെ നഷ്ടപ്പെടരുതെന്ന് രജ്ദേവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.