Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുടിയേറ്റ...

കുടിയേറ്റ തൊഴിലാളികളുടെ ദുരിതം തീരുന്നില്ല; പാതയോരത്തെ പ്രസവശേഷം യുവതി നടന്നത്​ 150 കിലോമീറ്റർ

text_fields
bookmark_border
migrant-worker
cancel
camera_alt??????? ??????? ????????? ???????????

ഭോപ്പാൽ: ലോക്​ഡൗണിൽ കുങ്ങിയ കുടിയേറ്റ തൊഴിലാളികളുടെ ദുരിതം തീരുന്നില്ല. ​പ്രത്യേക ട്രെയിൻ സർവിസുകൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ദുരിതം തീർക്കാൻ അതൊന്നും പര്യാപ്​തമല്ല. നാട്ടിലേക്ക്​ മടങ്ങാനുള്ള വ്യഗ്രതയിൽ ഒറ്റക്കും കൂട്ടവുമായി പലരും നടന്നുതീർത്തത്​ ആയിരത്തിലധികം കിലോമീറ്ററുകളാണ്​. ഇവരിൽ ഗർഭിണികളും കുട്ടികളും രോഗികളും വയോധികരുമെല്ലാമുണ്ട്​. ഇതിനിടയിൽ മരിച്ചുവീണവർ നിരവധി. കാൽനട യാത്രക്കിടെ വഴിയോരങ്ങളിൽ പ്രസവം വരെ നടക്കുന്നതായുള്ള റിപ്പോർട്ടുകളാണ്​ പുറത്തുവരുന്നത്​.

മധ്യപ്രദേശിൽനിന്ന്​ മഹാരാഷ്​ട്രയിലെ വീട്ടിലേക്ക്​​ നടന്നുപോയ കുടിയേറ്റ തൊഴിലാളി വഴിമധ്യേ പാതയോരത്ത്​ പ്രസവിച്ചതാണ്​ അവസാനത്തെ സംഭവം. കുടുംബാംഗങ്ങളോടൊപ്പം നാസിക്കിൽനിന്ന്​ സ്വന്തം ഗ്രാമമായ സത്​നയിലേക്കായിരുന്നു ഇവരുടെ യാത്ര. പ്രസവ ശേഷം രണ്ട്​ മണിക്കൂർ മാത്രം വിശ്രമിച്ച ഇവർ വീണ്ടും 150 കിലോമീറ്റർ ദൂരം കാൽനടയായി യാത്ര തുടർന്നതായി ഭർത്താവ്​ പറഞ്ഞു. 

മധ്യപ്രദേശ് അതിർത്തിയിൽനിന്ന്​ ഇവരെ​ പ്രത്യേക ബസിൽ ആശുപത്രിയിലേക്ക്​ കൊണ്ട​ുപോയി.​ തുടർന്ന്​ വൈദ്യപരിശോധനക്ക്​ വിധേയമാക്കി. മാതാവും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന്​ സത്​ന ഉൻചേഹറയിലെ മെഡിക്കൽ ഓഫിസർ അറിയിച്ചു. 

കഴിഞ്ഞദിവസം ഉത്തർപ്രദേശിൽനിന്ന്​ മധ്യപ്രദേശിലേക്കുള്ള യാത്രക്കിടെ 28കാരി കുഞ്ഞിന്​ ജന്മം നൽകിയിരുന്നു. 500 കിലോമീറ്റർ ദൂരമാണ്​ അവർ പ്രസവത്തിന്​ മുമ്പായി​ നടന്നത്​​. വഴിയരികിലെ മരത്തിന്​ താഴെയാണ്​ ഇവർ പ്രസവിച്ചത്​. വിവരമറിഞ്ഞ്​ ആരോഗ്യ പ്രവർത്തകരെത്തി ആശുപത്രിയിലേക്ക്​ മാറ്റുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhya pradeshnashiknational newsMigrant workers
News Summary - migrant worker gave birth on the way
Next Story