ഭക്ഷണമില്ല; അന്തർസംസ്ഥാന തൊഴിലാളികൾ മടങ്ങുന്ന ട്രെയിനിൽ കൂട്ടത്തല്ല്- VIDEO
text_fieldsസത്ന (മധ്യപ്രദേശ്): കോവിഡ് കാരണം സ്വന്തം നാടുകളിലേക്ക് പ്രത്യേക ട്രെയിനിൽ പുറപ്പെട്ട അന്തർ സംസ്ഥാന തൊഴിലാളികൾ ട്രെയിനിൽ ഭക്ഷണം ലഭിക്കാത്തതിനെ ചൊല്ലി പരസ്പരം ഏറ്റുമുട്ടി. മധ്യപ്രദേശിലെ സത്ന റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് സംഭവം.
ആക്രമണത്തിൽ കുറച്ച് തൊഴിലാളികൾക്ക് പരിക്കേറ്റു. കോവിഡ് പിടിപെടുമെന്ന ഭയത്താൽ റെയിൽവേ പൊലീസ് ഇടപെട്ടില്ല. ട്രെയിനിൻെറ ജനാലയിൽ ലാത്തികൊണ്ടടിച്ച് രംഗം ശാന്തമാക്കാൻ അവർ ശ്രമം നടത്തിയെങ്കിലും നിസഹായരും വിശന്നിരിക്കുകയും ചെയ്യുന്ന തൊഴിലാളികളെ ശാന്തരാക്കാൻ അവർക്കായില്ല.
मुंबई के कल्याण से चलकर दानापुर जा रही ट्रेन जब सतना पहुंची तो भूखे मज़दूर आपस में भिड़ गये, #COVID19outbreak का डर ऐसा कि पुलिस बाहर से ही डंडा बजाती रही! @ndtvindia #coronavirusinindia #lockdownextension #lockdownhustle #migrants #migranti @yadavtejashwi @digvijaya_28 pic.twitter.com/HZBCL5Ywid
— Anurag Dwary (@Anurag_Dwary) May 6, 2020
1200ലധികം അന്തർസംസ്ഥാന തൊഴിലാളികളുമായി ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ കല്യാണിൽ നിന്നും ബീഹാറിലേക്ക് പുറപ്പെട്ടതാണ് ട്രെയിൻ. ‘24 പാക്കറ്റ് ഭക്ഷണം വിതരണം ചെയ്യുന്നത് ഞാൻ കണ്ടു. ആ കംപാർട്മെൻറിൽ മൊത്തം ഭക്ഷണം ലഭിച്ചു. ഞങ്ങൾക്കൊന്നും ലഭിച്ചില്ല. ആളുകൾ ഇവിടെ ഭക്ഷണം കിട്ടാതെ വിശന്നുവലയുകയാണ്’- തൊഴിലാളികളിലൊരാൾ അടിക്കിെട അൽപസമയമെടുത്ത് പ്രതികരിച്ചു.
വാക്കേറ്റം ൈകയ്യാങ്കളിയിൽ ചെന്നവസാനിക്കുകയായിരുന്നു. ക്ഷീണിച്ച് അവശരാവുന്നത് വരെ അവർ അടി തുടർന്നു. റെയിൽവേ പൊലീസ് അധികൃതർ തൊഴിലാളികളോട് സംസാരിച്ച് രംഗം ശാന്തമാക്കിയ ശേഷമാണ് ട്രെയിൻ യാത്ര തുടർന്നത്. മാർച്ച് 25 മുതൽ രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ഡൗണിൻെറ പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് അന്തർസംസ്ഥാന തൊഴിലാളികളെ അവരവരുടെ നാടുകളിലെത്തിക്കാനാണ് കേന്ദ്ര സർക്കാർ ശ്രാമിക് സ്പെഷ്യൽ ട്രെയിനുകൾ ഏർപെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.