വീണ്ടും പലായന ഭീതിയുയർത്തി കർഫ്യൂവും ലോക്ഡൗണും
text_fieldsന്യൂഡൽഹി: കോവിഡ് വീണ്ടും അനിശ്ചിതകാല ലോക്ഡൗൺ ഉണ്ടാക്കിയേക്കാമെന്ന് ഭയന്ന് അന്തർസംസ്ഥാന തൊഴിലാളികൾ. വിവിധ സംസ്ഥാനങ്ങളിലെ കർഫ്യൂവും താൽക്കാലിക ലോക്ഡൗണും സൃഷ്ടിക്കുന്ന ആശങ്കകൾക്കിടയിൽ പ്രമുഖ നഗരങ്ങളിൽനിന്ന് നിരവധി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നു.
ഡൽഹിയിൽനിന്ന് ബിഹാർ, ഝാർഖണ്ഡ്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലക്കുള്ള ട്രെയിൻ പുറപ്പെടുന്ന സ്റ്റേഷനുകളും അന്തർ സംസ്ഥാന ബസ് ടെർമിനുകളും തൊഴിലാളികളെക്കൊണ്ട് നിറഞ്ഞു. കഴിഞ്ഞ വർഷത്തെ അനുഭവം ആവർത്തിക്കാതിരിക്കാൻ വാഹന സൗകര്യം നിർത്തലാക്കും മുെമ്പ സ്വന്തം നാടുകളിലേക്ക് മടങ്ങുകയാണെന്ന് തൊഴിലാളികൾ പറഞ്ഞു. മഹാരാഷ്്ട്ര, ഗുജറാത്ത്, തമിഴ്നാട്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ വ്യവസായ സിരാകേന്ദ്രങ്ങളിലും ഇതേ സ്ഥിതിയുണ്ട്.
അതേസമയം, ഡൽഹിയിലെ അടച്ചിടൽ താൽക്കാലികം മാത്രമാണെന്നും അന്തർസംസ്ഥാന തൊഴിലാളികൾ നഗരം വിടരുതെന്നും സർക്കാർ അവരെ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. തൊഴിലാളികൾ പലായനം ചെയ്യരുതെന്ന് വ്യാവസായിക സ്ഥാപനങ്ങളും അഭ്യർഥിച്ചു.
വ്യവസായികൾ തൊഴിലാളികളുടെ രണ്ടാം പലായനത്തെ ഭയക്കുന്നുണ്ട്. തൊഴിലാളികളുടെ മടക്കം അവസാനിപ്പിക്കാൻ ഇടെപടൽ വേണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ മസ്ദൂർ സംഘ് (ബി.എം.എസ്) ശനിയാഴ്ച പ്രധാനമന്ത്രിക്ക് കത്തയച്ചു. കോവിഡ് രണ്ടാം വ്യാപനം തൊഴിലാളികൾക്കിടയിൽ ഭയം സൃഷ്ടിച്ചിരിക്കുകയാണ്. വ്യവസായ സ്ഥാപനങ്ങൾക്കും തൊഴിലാളികൾക്കും വേണ്ടി സർക്കാർ മാർഗ നിർദേശങ്ങൾ ഉടൻ പുറപ്പെടുവിക്കണമെന്നും ബി.എം.എസ് ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്നുണ്ടായ കാൽനടയായും മറ്റുമുള്ള പരിഭ്രാന്തി നിറഞ്ഞ പലായനത്തിൽ നൂറകണക്കിന് തൊഴിലാളികളാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.