കോവിഡ് ആശുപത്രി നിർമാണത്തിനായി മുംബൈയിൽ തങ്ങി കുടിയേറ്റ തൊഴിലാളികൾ
text_fieldsമുംബൈ: സംസ്ഥാനത്തെ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട മുംബൈയിൽ പ്രത്യേക കോവിഡ് ആശുപത്രി നിർമാണത്തിനായി മഹാരാഷ്ട്രയിൽ തന്നെ തങ്ങി നുറുകണക്കിന് കുടിയേറ്റ തൊഴിലാളികള്‍. മഹാരാഷ്ട്ര സർക്കാറിെൻറ അനുമതിയോടെ ബാന്ദ്ര കുർള കോംപ്ലക്സിലാണ് 1000 കിടക്കകളുള്ള പ്രത്യേക കോവിഡ് ആശുപത്രി നിർമിക്കുന്നത്. മുംബൈയിലെ കോവിഡ് ബാധിതരുടെ എണ്ണം 10,000 കടന്ന സാഹചര്യത്തിലാണ് പുതിയ ആശുപത്രികള്‍ ഒരുക്കാൻ സർക്കാർ തീരുമാനിച്ചത്.
ആദ്യഘട്ടം പൂർത്തിയാക്കിയ ആശുപത്രിയുെട നിർമാണ പ്രവർത്തനങ്ങൾ പുരോഗിക്കുകയാണ്. ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ നിന്നും 50ലധികം തൊഴിലാളികളാണ് ആശുപത്രി നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ഇവർ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ഇതുവരെ അപേക്ഷ നൽകിയിട്ടില്ല.
വീടുകളിലേക്ക് മടങ്ങാന്‍ താൽപര്യമുണ്ടെന്നും എന്നാൽ കഴിഞ്ഞ രണ്ട് മാസമായി പണിയില്ലാത്തതിനാൽ കൈയിൽ പണമില്ലെന്നും അവർ പറയുന്നു. സമ്പാദ്യമായി ഉണ്ടായിരുന്ന തുക കൊണ്ടാണ് പണിയില്ലാത്ത ദിവസങ്ങളിൽ കഴിഞ്ഞത്. കുടുംബാംഗങ്ങൾക്ക് തങ്ങൾ തിരിച്ചെത്തണമെന്നാെണങ്കിലും ആശുപത്രി പണിയുന്നത് ഇപ്പോള്‍ വളരെ പ്രധാനമാണ്. അതിനാല്‍ ജോലി പൂര്‍ത്തിയാക്കിയേ ഇനി വീടുകളിലേക്ക് മടങ്ങൂവെന്നും ബിഹാറില്‍ നിന്നുള്ള ഒരു തൊഴിലാളി പറയുന്നു.
തിരിച്ച് പോകണമെന്ന് ആഗ്രഹമുെണ്ടങ്കിലും അതിനുള്ള പണമില്ലെന്ന് ചില തൊഴിലാളികൾ പറയുന്നു. ആശുപത്രി നിർമാണം പൂർത്തിയാകുന്നതോടെ ലഭിക്കുന്ന തുകയുമായി കുടുംബത്തിലേക്ക് ചേരാൻ കഴിയുമെന്ന പ്രതീക്ഷയിലാണിവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.