ഹന്ദ്വാര സൈനിക ക്യാമ്പിന് നേരെ വെടിവെപ്പ്; മൂന്ന് ഭീകരരെ വധിച്ചു
text_fieldsശ്രീനഗർ: വടക്കൻ കശ്മീരിലെ ഹന്ദ്വാരയിൽ സൈനിക ക്യാമ്പിന് നേരെ ഭീകരരുടെ വെടിവെപ്പ്. 30 രാഷ്ട്രീയ റൈഫിൾസ് ക്യാമ്പിന് സമീപമായിരുന്നു ആക്രമണം. സൈന്യം നടത്തിയ തിരിച്ചടിയിൽ മൂന്നു ഭീകരരെ വധിച്ചതായി റിപ്പോർട്ട്. മൂന്ന് എ.കെ 47 തോക്കുകളും പിടിച്ചെടുത്തിട്ടുണ്ട്.
പുലർച്ചെ അഞ്ചിനാണ് കുപ് വാര ജില്ലയിലെ ലാൻഗേറ്റിലെ സൈനിക ക്യാമ്പിന് മുമ്പിൽ കാവൽ നിൽക്കുന്ന സുരക്ഷാ ഭടന്മാർക്ക് നേരെ വെടിവെപ്പുണ്ടായത്. ജാഗ്രതയിലായിരുന്ന സുരക്ഷാ ഭടന്മാർ ഉടൻ തന്നെ തിരിച്ചടിച്ചു.
വെടിവെപ്പ് ഒരു മണിക്കൂറോളം നീണ്ടുനിന്നു. ആദ്യ 20 മിനിറ്റ് നീണ്ട വെടിെവപ്പിന് ശേഷം പ്രദേശത്ത് സൈന്യം നടത്തിയ തിരച്ചിലിലാണ് തീവ്രവാദികളെ വധിച്ചത്. കൂടുതൽ തീവ്രവാദികളെ കണ്ടെത്താനായി പ്രദേശത്ത് സൈന്യം നടത്തുന്ന പരിശോധന പുരോഗമിക്കുകയാണ്.
രാഷ്ട്രീയ റൈഫിൾസ് ക്യാമ്പിന് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. നേരത്തെ 46 രാഷ്ട്രീയ റൈഫിൾസ് ക്യാമ്പിന് നേരെ തീവ്രവാദികൾ ആക്രമണം നടത്തിയിരുന്നു.
#WATCH: (Visuals deferred) Terrorists open fire outside an Army camp in Langate in Handwara (J&K). 3 terrorists gunned down; op continues. pic.twitter.com/kko2Nk9CMM
— ANI (@ANI_news) October 6, 2016
#SpotVisuals (visuals deferred) Firing resumed outside an Army camp in Langate in Handwara (J&K) after a 15 mins stand off pic.twitter.com/jGIY747T9H
— ANI (@ANI_news) October 6, 2016
#SpotVisuals (visuals deferred) Firing resumed outside an Army camp in Langate in Handwara (J&K) after a 15 mins stand off pic.twitter.com/EYOIn4I03C
— ANI (@ANI_news) October 6, 2016
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.