Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2017 11:48 PM GMT Updated On
date_range 16 Dec 2017 4:29 AM GMTതീവ്രവാദിയെന്ന് കരുതി സൈന്യം ഗ്രാമീണനെ വെടിവെച്ചുകൊന്നു
text_fieldsbookmark_border
ഇട്ടനഗർ: അരുണാചൽപ്രദേശിൽ തീവ്രവാദിയെന്ന് തെറ്റിദ്ധരിച്ച് സൈന്യം ഗ്രാമീണനെ വെടിവെച്ചുകൊന്നു. പ്രദേശത്ത് തീവ്രവാദ ഗ്രൂപ്പുകളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നെത്തിയ സൈനികരാണ് ബുധനാഴ്ച രാത്രിയിൽ ആളുമാറി വെടിയുതിർത്തത്. തിങ്ടു ഞെമു എന്നയാളാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ സംശയാസ്പദമായ രീതിയിൽ സൈനികർക്കുനേരെ നീങ്ങുകയായിരുന്നുവെന്ന് പ്രതിരോധ വകുപ്പ് വക്താവ് കേണൽ ചിരഞ്ജത്ത് കോൺവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story