പാൽ വില: തമിഴ്നാട് കുറച്ചു, കേരളവും കർണാടകവും കൂട്ടി
text_fieldsകേരളത്തിൽ പാൽ ലിറ്ററിനു ആറു രൂപ വർധിപ്പിക്കാൻ കഴിഞ്ഞ ദിവസമാണ് സർക്കാർ തീരുമാനിച്ചത്. എന്നാൽ, തമിഴ്നാട്ടിൽ പാലിനു മൂന്ന് രൂപ കുറച്ചിരിക്കയാണ്. മില്‍മയും കര്‍ഷകരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ വില വര്‍ധിപ്പിക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം. നേരത്തെ കർണാടകയിൽ പാൽ വില വർധിപ്പിക്കാനുള്ള തീരുമാനം മരവിപ്പിച്ചിരുന്നു.
പാല്‍ ലിറ്ററിന് മൂന്നു രൂപ കുറയ്ക്കുമെന്ന് ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ നവംബര്‍ നാല് മുതലാണ് നടപ്പിലാക്കിയത്. തമിഴ്‌നാട്ടിൽ സംസ്ഥാന സർക്കാർ സഹകരണ കമ്പനിയായ ആവിൻ വഴിയാണ് പാൽ വിൽപന. ഡിസ്കൗണ്ട് കാർഡുമുണ്ട്. പാല്‍ വില കുറച്ചതിനെ തുടര്‍ന്നുണ്ടായ നഷ്ടം നികത്താന്‍ ആവിന് സര്‍ ക്കാര്‍ സബ്സിഡിയും അനുവദിച്ചിട്ടുണ്ട്. ടോൺഡ് മിൽക്ക് (നീല) വില 43 രൂപയിൽ നിന്ന് 40 രൂപയായി കുറഞ്ഞു. കാർഡ് ഉടമകൾക്ക് ഇത് 37 രൂപയാണ്. സ്റ്റാൻഡേർഡ് പാൽ (പച്ച): 44 രൂപ (പുതിയ നിരക്ക്), 47 രൂപ (പഴയത്).
കർണാടക മിൽക്ക് ഫെഡറേഷന് (കെ.എം.എഫ്) കീഴിലെ ബ്രാൻഡായ നന്ദിനിയുടെ പാൽ, തൈര് എന്നിവയുടെ വില വർധിപ്പിച്ചു. ലിറ്ററിന് രണ്ടു രൂപയാണ് വർധന.
മൂന്നു വര്‍ഷത്തിന് ശേഷമാണ് കര്‍ണാടകയില്‍ പാല്‍ വില കൂടുന്നത്. കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ വഴിയാണ് പാല്‍ വില്‍പന. സമീപകാല വിലവർദ്ധനയോടെ പാലിന് ഏറ്റവും കൂടുതൽ വില ഈടാക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനമായി കേരളം മാറി. ഇനി മിൽമ നീല കവർ പാലിന്‍റെ വില ലിറ്ററിന് 52 രൂപയാകും. കാലിത്തീറ്റയുടെ വില കിലോയ്ക്ക് 4 രൂപ കൂട്ടിയിട്ടുണ്ട്. ഒരു ചാക്കിന് 200 രൂപയാണ് വില. കാലിത്തീറ്റയുടെ വില കൂട്ടിയിട്ട് പാലിന്‍റെ വില വർധിക്കുന്നത് എങ്ങനെ ഗുണം ചെയ്യുമെന്ന് ക്ഷീര കർഷകർ ചോദിക്കുന്നു.2019 സെപ്തംബർ 19 നാണ് മിൽമ പാലിന്‍റെ വില അവസാനമായി കൂട്ടിയത്. നാല് രൂപയായിരുന്നു അന്നത്തെ വർധന. കർണാടകയിൽ പുതിയ വില വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ അര ലിറ്റർ പാലിന് ഒരു രൂപ അധികം നൽകേണ്ടിവരും.
ബുധനാഴ്ച നടന്ന കെ.എം.എഫ് ബോർഡ് യോഗത്തിലാണ് തീരുമാനം. നേരത്തേ ലിറ്ററിന് മൂന്നു രൂപ വർധിപ്പിക്കാൻ കെ.എം.എഫ് തീരുമാനിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അതൃപ്തി അറിയിച്ചതോടെ ആ തീരുമാനം പിൻവലിച്ചിരുന്നു. പുതിയ നിരക്കുപ്രകാരം, ഡബ്ൾ ടോൺഡ് മിൽക്ക്- 38, ടോൺഡ് മിൽക്ക്- 39, ഹോമോജെനൈസ്ഡ് ടോൺഡ് മിൽക്ക് -40, ഹോമോജെനൈസ്ഡ് കൗ മിൽക്ക്- 44, സ്‍പെഷൽ മിൽക്ക് -45, സമൃദ്ധി- 50, സംതൃപ്തി- 52, നന്ദിനി തൈര്- 47 എന്നിങ്ങനെയാണ് വില. ഉൽപാദനച്ചെലവിലുണ്ടായ വർധന പരിഹരിക്കാൻ കർഷകരുടെ താൽപര്യം മുൻനിർത്തിയാണ് പുതിയ നിരക്ക് ഈടാക്കുന്നതെന്ന് കെ.എം.എഫ് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.