ഖനി അഴിമതി: ജനാർദന റെഡ്ഡിക്ക് ബെള്ളാരിയിൽ പ്രവേശിക്കാം
text_fieldsബംഗളൂരു: സഹസ്രകോടികളുടെ ഖനി അഴിമതിക്കേസിൽ കർണാടക മുൻ ബി.ജെ.പി മന്ത്രി ഗാലി ജനാർദന റെഡ്ഡിക്ക് ബെള്ളാരിയിൽ പ്രവേശിക്കാൻ സുപ്രീംകോടതിയുടെ അനുമതി. തെൻറ വീട് നിലനിൽക്കുന്ന ബെള്ളാരിയിൽ രണ്ടു മാസം തങ്ങാൻ അനുമതി തേടി റെഡ്ഡി സമർപ്പിച്ച ഹരജിയിലാണ് അനുമതി.35,000 കോടിയുടെ അനധികൃത ഖനനം നടത്തിയതുമായി ബന്ധപ്പെട്ട് 60 കേസുകളാണ് ജനാർദന റെഡ്ഡിക്കും കൂട്ടാളികൾക്കുമെതിരെയുള്ളത്.
2011ൽ രജിസ്റ്റർ ചെയ്ത കേസുകളിൽ മൂന്നുവർഷത്തിലധികം ജയിലിൽ കഴിഞ്ഞ ജനാർദന റെഡ്ഡി, സുപ്രീംേകാടതി അനുവദിച്ച ജാമ്യത്തിൽ കഴിയുകയായിരുന്നു.അദ്ദേഹത്തിെൻറ വീടും ബിസിനസ് സംരംഭങ്ങളും സ്ഥിതിചെയ്യുന്ന ബെള്ളാരി, ആന്ധ്രയിലെ കടപ്പ, അനന്താപുർ ജില്ലകളിൽ പ്രവേശിക്കരുതെന്ന ഉപാധിയോടെയായിരുന്നു 2015ൽ ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കുമെന്നതിനാൽ ജനാർദന റെഡ്ഡിയെ ബെള്ളാരിയിൽ പ്രവേശിക്കാൻ അനുവദിക്കരുതെന്ന് സി.ബി.െഎ ആവശ്യപ്പെട്ടിരുന്നു.
ആംബിഡൻറ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 2018ൽ ജനാർദന റെഡ്ഡിയെ ബംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.ആംബിഡൻറ് കമ്പനി ഉടമകൾക്കെതിരായ ഇ.ഡി അന്വേഷണം ഒഴിവാക്കിത്തരാമെന്ന് വിശ്വസിപ്പിച്ച് ജനാർദന റെഡ്ഡി കോടികൾ കൈപ്പറ്റിയതായാണ് സി.സി.ബി കുറ്റപത്രത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.