ഭാഗ്യം വന്നു, വജ്രത്തിന്റെ രൂപത്തിൽ; ഖനനത്തൊഴിലാളിക്ക് ലഭിച്ചത് 42.9 കാരറ്റ് വജ്രം
text_fieldsഭോപാൽ: മധ്യപ്രദേശിെല ഖനനത്തൊഴിലാളിയായ മോട്ടിലാൽ പ്രജാപതിയുടെ വീട്ടിൽ ഇക്കുറി ഒരുമാസം മുേമ്പ ദീപാവലി ആഘോഷം തുടങ്ങും. കാരണം, ഒന്നരക്കോടി വിലമതിക്കുന്ന 42.59കാരറ്റ് വജ്രക്കട്ടിയാണ് പാട്ടത്തിനെടുത്ത ഭൂമിയിൽ ഖനനംെചയ്തപ്പോൾ ഇൗ 50കാരന് ലഭിച്ചത്. പന്നയിലെ കൃഷ്ണകല്യാൺപൂരിൽ മോട്ടിലാലിെൻറ മുത്തച്ഛൻ പാട്ടത്തിനെടുത്ത ഭൂമിയിലായിരുന്നു ഖനനം. രാജ്യത്തെ ഏക വജ്രഖനിയാണ് പന്ന. ഭോപാലിൽനിന്ന് 413 കി.മീ അകലെയാണ് ഇൗ പ്രദേശം.
വർഷങ്ങളായി ഖനനം നടത്തിയിട്ടും വജ്രത്തിെൻറ തരിപോലും മുത്തച്ഛന് ലഭിച്ചില്ല. നിരാശരാകാതെ ഖനനം തുടരണമെന്ന ഉപദേശം വരുംതലമുറകൾക്ക് നൽകിയാണ് അദ്ദേഹം കണ്ണടച്ചത്. ഇൗ വാക്ക് മോട്ടിലാൽ മറന്നില്ല. അങ്ങനെ ഒന്നരമാസം മുമ്പാണ് സഹോദരൻ രഘുവീറിനെയും കൂട്ടി പന്നയിലെ ഭൂമിയിൽ ഖനനം തുടങ്ങിയത്. ചൊവ്വാഴ്ച ഭാഗ്യം വജ്രക്കട്ടിയുടെ രൂപത്തിൽ കടാക്ഷിക്കുകയും ചെയ്തു. 42.59 കാരറ്റ് മൂല്യമുള്ള വജ്രം വലുപ്പത്തിൽ രണ്ടാമതും മൂല്യത്തിൽ ഒന്നാമതുമാണ്. 1961ൽ 44.55കാരറ്റിെൻറ വജ്രം ഇവിടെനിന്ന് ലഭിച്ചിരുന്നു.
‘‘അഞ്ചുലക്ഷത്തിെൻറ കടബാധ്യതയുണ്ട്. അത് വീട്ടണം. കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റുമായി പണം ആവശ്യമുണ്ട്. അവരെ മുന്തിയ സ്കൂളുകളിൽ പഠിപ്പിക്കണം’’-മോട്ടിലാൽ സ്വപ്നങ്ങൾ പങ്കുവെച്ചു. വജ്രം കലക്ടറുടെ ഒാഫിസിൽ സൂക്ഷിച്ചിരിക്കുകയാണ്. നവംബറിലെ നിയമസഭ തെരഞ്ഞെടുപ്പിനുശേഷം ലേലത്തിൽ വെക്കും. വജ്രത്തിന് രണ്ടരക്കോടി രൂപവരെ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ലേലത്തിൽ ലഭിക്കുന്ന തുകയിൽ നികുതി കുറച്ചുള്ള തുക മോട്ടിലാലിെൻറ കുടുംബത്തിന് കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.