ഖനിമാഫിയ തലവൻ ശേഖർ റെഡ്ഡി രാഷ്ട്രീയ–ഉദ്യോഗസ്ഥ മേധാവികൾക്ക് നൽകിയത് 300കോടി
text_fieldsചെന്നൈ: മണൽഖനി മാഫിയതലവനും സർക്കാർ കരാറുകാരനുമായ ശേഖർ റെഡ്ഡി തമിഴ്നാട്ടിലെ രാഷ്ട്രീയഉദ്യോഗസ്ഥ മേധാവികൾക്ക് കൈക്കൂലിയായി നൽകിയത് 300കോടി രൂപയെന്ന് ആദായനികുതി വകുപ്പ്.
റെഡ്ഡിയിൽനിന്ന് പിടിച്ചെടുത്ത ഡയറിയിൽ പേരുള്ള മന്ത്രിമാരും എം.എൽ.എമാരും െഎ.എ.എസ്െഎ.പി.എസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ 50 പേർക്കെതിരെ വിജിലൻസ് നടപടി ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ് സംസ്ഥാന ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥന് കത്തയച്ചു.
മണൽഖനികളുടെ ഉടമയും ദേശീയപാത കരാറുകാരനുമായ ശേഖർ റെഡ്ഡി, മന്ത്രിമാർക്കും വിവിധ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥർക്കും കോടികൾ കൈക്കൂലി നൽകിയാണ് നിർമാണകരാറുകൾ സ്വന്തമാക്കിയിരുന്നത്.
പണം കൈമാറ്റം രേഖപ്പെടുത്തിയിരുന്ന ഡയറി കഴിഞ്ഞ നവംബറിൽ ഇയാളുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തിരുന്നു. ശേഖർ റെഡ്ഡി, സഹോദരൻ ശ്രീനിവാസ റെഡ്ഡി, ഇവരുടെ ഓഡിറ്ററും ഇടനിലക്കാരനുമായ േപ്രംകുമാർ എന്നിവരിൽ നിന്ന് കണക്കിൽപെടാത്ത 136 കോടിയുടെ നോട്ടുകളും 177 കോടി രൂപയുടെ സ്വർണവും അന്ന് കണ്ടെടുത്തിരുന്നു.
ഇതിൽ 30 കോടി പുതിയ രണ്ടായിരം രൂപയുടെ നോട്ടുകളായിരുന്നു. കഴിഞ്ഞദിവസം 37 കോടിയുടെ അനധികൃത സ്വത്തുക്കൾ വകുപ്പ് കണ്ടുകെട്ടി നടപടികളുമായി മുന്നോട്ടുനീങ്ങുന്നതിനിടെയാണ് രാഷ്ട്രീയപരമായി പളനിസാമിസർക്കാറിെന പിടിച്ചുലക്കുന്ന നീക്കവുമായി വകുപ്പ് സംസ്ഥാനസർക്കാറിെന സമീപിച്ചിരിക്കുന്നത്.
തമിഴ്നാട് ചീഫ് സെക്രട്ടറി രാമമോഹനറാവുവിെൻറ വീട്ടിലും സെക്രേട്ടറിയറ്റിലെ ഓഫിസിലും നടന്ന പരിശോധനയിൽ അഞ്ചുകിലോ സ്വർണവും 30 ലക്ഷവും പിടിെച്ചടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.