യു.പിയിൽ മിനി നിയമസഭ തെരഞ്ഞെടുപ്പ്; പ്രചാരണം സമാപിച്ചു
text_fieldsലഖ്നോ: ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി അധികാരം പിടിച്ചതിനുപിന്നാലെ തിങ്കളാഴ് ച ഉത്തർപ്രദേശിലെ 11 നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് മിനി നി യമസഭ തെരഞ്ഞെടുപ്പായി മാറും. പ്രചാരണം ശനിയാഴ്ച വൈകീട്ട് സമാപിച്ചു. അധികാരത്തിൽ 30 മാസം തികക്കുന്ന യോഗി ആദിത്യനാഥ് സർക്കാറിെൻറ ജനസമ്മതിയുടെ പരിശോധനയായാണ് തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്. ഗംഗോ, രാംപുർ, ഇഗ്ലാസ്, ലഖ്നോ കേൻറാൺമെൻറ്, ഗോവിന്ദ്നഗർ, മണിക്പുർ, പ്രതാപ്ഗഢ്, സെയ്ദ്പുർ, ജലാൽപുർ, ബൽഹ, ഘോസി മണ്ഡലങ്ങളിലേക്കാണ് ഉപ തെരഞ്ഞെടുപ്പ്. 11ൽ എട്ട് മണ്ഡലങ്ങളും ബി.ജെ.പിയുടെ കൈവശമാണ്. എം.എൽ.എമാർ ലോക്സഭയിലേക്ക് മത്സരിച്ച് ജയിച്ചതിനാലും എം.എൽ.എയായിരുന്ന ഫഗു ചൗഹാൻ ബിഹാർ ഗവർണറായി നിയമിക്കപ്പെട്ടതിനെ തുടർന്നുമാണ് മണ്ഡലങ്ങളിൽ ഒഴിവുവന്നത്.
11 മണ്ഡലങ്ങളിലും ചതുഷ്കോണ മത്സരമാണ് അരങ്ങേറുന്നത്. ബി.ജെ.പി, ബി.എസ്.പി, സമാജ്വാദി പാർട്ടി, കോൺഗ്രസ് എന്നിവർ എല്ലായിടത്തും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പ് വിജയം ആവർത്തിക്കാൻ ബി.ജെ.പി ഒരുങ്ങുേമ്പാൾ നില മെച്ചപ്പെടുത്താനാണ് മറ്റു പാർട്ടികളുടെ ശ്രമം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ സോണിയ ഗാന്ധി മത്സരിച്ച റായ്ബറേലി മാത്രമാണ് കോൺഗ്രസിന് ലഭിച്ചത്. 80ൽ 62 സീറ്റായിരുന്നു ബി.ജെ.പിക്ക്. ലോക്സഭയിൽ സഖ്യമായി മത്സരിച്ച ബി.എസ്.പി-എസ്.പി പാർട്ടികൾ 15 സീറ്റ് നേടി. തെരഞ്ഞെടുപ്പിനുശേഷം സഖ്യം പിരിയുകയും ചെയ്തു.
403 അംഗ നിയമസഭയിൽ നിലവിൽ ബി.ജെ.പിക്ക് 302 എം.എൽ.എമാരുണ്ട്. എസ്.പി-47, ബി.എസ്.പി-18, ബി.ജെ.പിയുടെ സഖ്യകക്ഷിയായ അപ്നാദൾ-എട്ട്, കോൺഗ്രസ്-ഏഴ് എന്നിങ്ങനെയാണ് മറ്റു കക്ഷിനില. യു.പി കൂടാതെ കേരളം (അഞ്ച്), അരുണാചൽപ്രദേശ്(1), അസം(4), ബിഹാർ(5), ഛത്തിസ്ഗഢ്(1), ഗുജറാത്ത്(6), ഹിമാചൽപ്രദേശ്(2), മധ്യപ്രദേശ്(1), മേഘാലയ(1), ഒഡിഷ(1), പുതുച്ചേരി(1), പഞ്ചാബ്(4), രാജസ്ഥാൻ(2), സിക്കിം(3), തമിഴ്നാട്(2), െതലങ്കാന(1) എന്നീ സംസ്ഥാനങ്ങളിലെ 51സീറ്റുകളിലേക്കും രണ്ട് ലോക്സഭ സീറ്റിലേക്കും 21ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. കർണാടകയിൽ(15) ഡിസംബർ അഞ്ചിനാണ് ഉപതെരഞ്ഞെടുപ്പ്. ബിഹാറിലെ സമസ്തിപുർ, മഹാരാഷ്ട്രയിലെ സത്താറ എന്നിവയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ലോക്സഭ മണ്ഡലങ്ങൾ. 24 നാണ് വോെട്ടണ്ണൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.