ജലവിതാനം താഴ്ന്നു; ഖനിക്കുള്ളിൽ കുടുങ്ങിയവർക്കായി തിരച്ചിൽ തുടരുന്നു
text_fieldsഷില്ലോങ്: മേഘാലയയിലെ ഇൗസ്റ്റ് ജെയ്ന്തിയ ഹിൽസ് ജില്ലയിലെ 370 അടി താഴ്ചയുള്ള അ നധികൃത കൽക്കരി ഖനിയിൽ കുടുങ്ങിയ 15 പേർക്കായി തിരച്ചിൽ തുടരുന്നു. ഇതുവരെ ഒരു തൊഴി ലാളിയെയും രക്ഷപ്പെടുത്താനായിട്ടില്ല. ഒമ്പതു ദിവസം മുമ്പാണ് ഇവർ ഖനിയിൽ കുടുങ്ങിയത്.
ഖനിയിലെ ജലവിതാനം ഏതാനും ഇഞ്ച് താഴ്ന്നതായി രക്ഷാപ്രവർത്തകർ അറിയിച്ചു. സമീപത്തുള്ള ലൈറ്റിൻ നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് ഖനിക്കകത്ത് വെള്ളം കയറുകയായിരുന്നു. കനത്ത മഴയും കാറ്റും മൂലം ഇടക്ക് രക്ഷാപ്രവർത്തനം നിർത്തിവെച്ചിരുന്നു.
ഖനി തൊഴിലാളികളുടെ അടുത്ത് എത്തിച്ചേരുന്നതിനായി നൂറിലേറെ കേന്ദ്ര-സംസ്ഥാന ദുരന്തനിവാരണ സേനാംഗങ്ങൾ വെള്ളം പമ്പ് ചെയ്യുന്നത് തുടരുകയാണ്. പ്രദേശത്തെ പൊലീസും സഹായത്തിനുണ്ട്. പമ്പിങ് തുടരുന്നേതാടെ ജലനിരപ്പ് കൂടുതൽ താഴ്ന്നേക്കുമെന്ന് പൊലീസ് സൂപ്രണ്ട് എസ്. നോങ്ടൈങ്ങർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.