മന്ത്രാലയലയനം പരിഗണനയില്‍
text_fieldsന്യൂഡല്‍ഹി: പ്രവാസി മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തില്‍ ലയിപ്പിച്ചതിന് പിന്നാലെ, കൂടുതല്‍ മന്ത്രാലയങ്ങള്‍ ഇല്ലാതാക്കുന്ന കാര്യം കേന്ദ്രസര്‍ക്കാറിന്‍െറ പരിഗണനയില്‍. നഗരവികസന മന്ത്രാലയവും പാര്‍പ്പിട-ദാരിദ്ര്യ നിര്‍മാര്‍ജന മന്ത്രാലയവും ഒന്നിപ്പിക്കുന്നതിനാണ് ഒരു നിര്‍ദേശം. ഫാര്‍മസ്യൂട്ടിക്കല്‍സ്, ആയുഷ് മന്ത്രാലയങ്ങളെ ആരോഗ്യ മന്ത്രാലയത്തില്‍ ലയിപ്പിച്ചേക്കും. മന്ത്രാലയങ്ങളുടെ എണ്ണം കുറച്ച് പ്രവര്‍ത്തനം പുനര്‍വിന്യസിക്കാനാണ് മോദി സര്‍ക്കാര്‍ പദ്ധതിയിടുന്നത്. വിവിധ മന്ത്രാലയങ്ങള്‍ പരസ്പരം ലയിപ്പിക്കുന്നതിനെക്കുറിച്ച് വിശദമായ രൂപരേഖ തയാറാക്കി വരുകയാണ്.
അടുത്ത സാമ്പത്തിക വര്‍ഷംതന്നെ പുന$ക്രമീകരിച്ച മന്ത്രാലയങ്ങള്‍ പ്രാബല്യത്തില്‍ വരുത്താനാണ് ത്വരിത നീക്കം. പ്രവാസികാര്യം വിദേശകാര്യ മന്ത്രാലയത്തില്‍ ലയിപ്പിച്ചതില്‍നിന്ന് പ്രത്യേക പ്രയോജനമൊന്നും ഇനിയും ദൃശ്യമായിട്ടില്ളെന്നിരിക്കെ തന്നെയാണിത്. മന്ത്രാലയങ്ങളുടെയും മറ്റും അലകും പിടിയും മാറ്റുന്നരീതി മോദി സര്‍ക്കാര്‍ തുടക്കം മുതല്‍ സ്വീകരിച്ചിരുന്നു. ആസൂത്രണ കമീഷന്‍ ഇല്ലാതാക്കി നിതി ആയോഗ് രൂപവത്കരിച്ചതായിരുന്നു ആദ്യ ചുവട്. ഫെഡറല്‍ ഘടന ബലപ്പെടുത്തുന്നതിന്‍െറ പേരിലായിരുന്നു ഇത്. എന്നാല്‍, പേരുമാറ്റമല്ലാതെ പ്രവര്‍ത്തന മെച്ചം ദൃശ്യമായിട്ടില്ല. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കാനുള്ള ഭാഗ്യസമ്മാന നറുക്കെടുപ്പു പദ്ധതിക്കാണ് ഇപ്പോള്‍ നിതി ആയോഗ് ശ്രദ്ധ നല്‍കിവരുന്നത്.
ഒരേ പദ്ധതികള്‍ വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ വരുന്നത് പ്രയാസം സൃഷ്ടിക്കുന്നതായി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഒരു പദ്ധതിക്കുതന്നെ വിവിധ വകുപ്പുകളില്‍നിന്ന് അനുമതി ലഭിക്കണം. ഇതുമൂലം സമയത്തിന് പദ്ധതികള്‍ നടപ്പാക്കാനാവുന്നില്ല. പദ്ധതികള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതില്‍ പരാജയപ്പെടുന്നതായും അവര്‍ അഭിപ്രായപ്പെടുന്നു. അതിന്‍െറ ചുവടുപിടിച്ചാണ് മന്ത്രാലയ ലയനപദ്ധതി. എന്നാല്‍, ഓരോ മേഖലക്കും കിട്ടേണ്ട പരിഗണന ചോര്‍ത്തിക്കളയുന്നതാണ് പുതിയ നീക്കമെന്ന വിമര്‍ശനവുമുണ്ട്.
2014ല്‍ ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് നരേന്ദ്ര മോദി ഉയര്‍ത്തിയ പ്രധാന മുദ്രാവാക്യമായിരുന്നു ‘ചെറിയ സര്‍ക്കാര്‍ കൂടുതല്‍ സേവനം. സര്‍ക്കാറിന്‍െറ വലുപ്പം കൂടുന്നതിന് അനുസരിച്ച് പരാതി കൂടുകയും ഗുണം കുറയുകയും ചെയ്യുമെന്നാണ് കാഴ്ചപ്പാട്. ‘സര്‍ക്കാറിനെ ചെറുതാക്കി ജനങ്ങളെ കൂടുതല്‍ സേവിക്കുക’ എന്ന നയമാണ് മോദി ഉയര്‍ത്തിയത്. എന്നാല്‍, അധികാര കേന്ദ്രീകരണത്തിലേക്കാണ് ഭരണരംഗം ചുവടുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.