ഉത്തർപ്രദേശിൽ മന്ത്രിയുടെ കാറിടിച്ച് ഒരാൾ മരിച്ചു: ഡ്രൈവർ അറസ്റ്റിൽ
text_fieldsഉത്തർപ്രദേശിൽ മന്ത്രിയുടെ കാറിടിച്ച് ഒരാൾ മരിച്ചു: ഡ്രൈവർ അറസ്റ്റിൽ ലഖ്നോ: ഉത്തർപ്രദേശ് ഗ്രാമ വികസനമന്ത്രി ഒാംകാർ സിങ് യാദവിെൻറ ഒൗദ്യോഗിക വാഹനമിടിച്ച് ഒരാൾ മരിച്ചു. സംഭവത്തിൽ മന്ത്രിയുടെ ഡ്രൈവർ മോഹിത്തിനെ പൊലീസ് അറസ്റ്റു ചെയ്തു.
തിങ്കളാഴ്ച രാത്രി ഹർദോയ്– ലഖ്നോ ദേശീയപാതയിലാണ് അപകടം നടന്നത്. കാർ എതിരെ വന്ന ചുമട്ടുവണ്ടി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വണ്ടി ഒാടിച്ചിരുന്നയാൾ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. തുടർന്ന് പ്രദേശവാസികൾ റോഡ് ഉപരോധിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. പൊലീസ് എത്തിയാണ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്.
ഇരുട്ടും മഞ്ഞുമൂലം എതിരെ വന്ന വണ്ടി കണ്ടിരുന്നില്ലെന്ന് ഡ്രൈവർ പൊലീസിന് മൊഴി നൽകി. മന്ത്രിയുടെ അസിസ്റ്റൻഡിനെ ബദ്വാനിൽ എത്തിച്ച് ലഖ്നോവിലേക്ക് തിരിച്ചുവരുന്ന വഴിയാണ് അപകടമുണ്ടായത്. സംഭവസമയത്ത് മന്ത്രി കാറിലുണ്ടായിരുന്നില്ല. അപകടത്തെകുറിച്ച് മന്ത്രി ഒാംകാർ പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.