ബുലന്ദ്ശഹര്‍ ബലാത്സംഗ കേസ്: യു.പി മന്ത്രി അഅ്സം ഖാന്‍െറ മാപ്പപേക്ഷ സുപ്രീംകോടതി സ്വീകരിച്ചു
text_fieldsന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹര്‍ കൂട്ടബലാത്സംഗ കേസില്‍ ഇരകളെ അപമാനിക്കുംവിധം പ്രസ്താവന നടത്തിയ മന്ത്രി അഅ്സം ഖാന്‍െറ നിരുപാധിക മാപ്പപേക്ഷ സുപ്രീംകോടതി സ്വീകരിച്ചു. തെറ്റായ പരാമര്‍ശത്തില്‍ പശ്ചാത്തപിക്കുന്നതായി അഅ്സംഖാന്‍ രേഖാമൂലം അറിയിച്ചു.
മന്ത്രിയും സമാജ്വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ അഅ്സം ഖാന്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലം ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് അമിതവ റോയ് എന്നിവരടങ്ങുന്ന ബെഞ്ചാണ് സ്വീകരിച്ചത്.
കഴിഞ്ഞ ജൂലൈ 29ന് രാത്രി ദേശീയപാത 91ല്‍ നോയിഡക്കും ഷാജഹാന്‍പൂരിനുമിടയില്‍ കാറില്‍ സഞ്ചരിച്ച കുടുംബത്തെ തടഞ്ഞുനിര്‍ത്തി മാതാവിനെയും 14 വയസ്സുള്ള മകളെയും വലിച്ചിഴച്ച് കൊണ്ടുപോയി ഗുണ്ടാസംഘം പീഡിപ്പിച്ച സംഭവമാണ് സംസ്ഥാനത്ത് വന്‍ വിവാദമായത്. ഇതേപ്പറ്റി, സര്‍ക്കാറിനെ കരിവാരിത്തേക്കാന്‍ നടത്തിയ ശ്രമത്തിന്‍െറ ഭാഗമാണ് ബുലന്ദ്ശഹര്‍ കേസെന്ന അഅ്സം ഖാന്‍െറ പരാമര്‍ശമാണ് വിവാദമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.