അധികാരത്തിൽ ഒരു മാസം; മണിപ്പൂരിൽ ബി.ജെ.പി മുന്നണി സർക്കാറിൽ നിന്ന് ആദ്യ രാജി
text_fieldsഇംഫാൽ: അധികാരത്തിലേറി ഒരു മാസത്തിനുള്ളിൽ മണിപ്പൂർ നിയമസഭയിൽ ആദ്യരാജി. തെൻറ വകുപ്പിൽ പുറത്തുനിന്ന് അനാവശ്യ ഇടപെടലുണ്ടാകുന്നു എന്നാരോപിച്ചാണ് മണിപ്പൂർ ആരോഗ്യമന്ത്രി എൽ. ജയന്തകുമാർ സിങ് രാജിവെച്ചത്. എന്നാൽ, മുഖ്യമന്ത്രി ബിരേൻ സിങ് രാജി സ്വീകരിച്ചിട്ടില്ല. ബി.ജെ.പി ദേശീയ എക്സിക്യൂട്ടിവ് യോഗത്തിൽ പെങ്കടുക്കുന്നതിനായി അദ്ദേഹം ഭുവനേശ്വറിലാണുള്ളത്. രാജി സംബന്ധിച്ച് അറിയില്ലെന്ന് ബിരേൻ സിങ് വാട്ട്സ്ആപ് വഴി എൻ.ഡി.ടി.വിയോട് പ്രതികരിച്ചു.
തനിക്ക് ലഭിച്ച വകുപ്പുകളിൽ ദിശാബോധമുണ്ടാക്കാൻ ശ്രമിച്ചുവരികയായിരുന്നെന്നും എന്നാൽ തെൻറ അധികാരത്തിലും മന്ത്രിപദവിയിലും പലരുടെയും ബാഹ്യ ഇടപെടൽ ഉണ്ടായെന്നും ജയന്തകുമാർ രാജിക്കത്തിൽ പറഞ്ഞു. രണ്ടു ദിവസമായി രാജി സംബന്ധിച്ച റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും സംസ്ഥാന സർക്കാറും ബി.ജെ.പിയും നാഷനൽ പീപ്ൾസ് പാർട്ടിയും (എൻ.പി.പി) നിഷേധിക്കുകയായിരുന്നു. എന്നാൽ, രാജി സമർപ്പിച്ചതായും മുഖ്യമന്ത്രിയുടെ പ്രതികരണത്തിനായി കാത്തുനിൽക്കുകയാണെന്നും ജയന്തകുമാർ തന്നെ വ്യക്തമാക്കുകയായിരുന്നു.
സർക്കാറിൽ പ്രശ്നമില്ലെന്നും രാജി സഖ്യത്തിനകത്തെ ആഭ്യന്തരവിഷയമാണെന്നും ബി.െജ.പി വക്താവും മന്ത്രിയുമായ ബിശ്വജിത് സിങ് പറഞ്ഞു. ശനിയാഴ്ചയും ആരോഗ്യമന്ത്രി എന്ന നിലയിൽ ഒൗേദ്യാഗിക പരിപാടിയിൽ ജയന്തകുമാർ പെങ്കടുത്തിരുന്നു. നാഷനൽ പീപ്ൾസ് പാർട്ടി പ്രതിനിധിയായ ജയന്തകുമാർ, തെൻറ വകുപ്പിൽ ബി.ജെ.പി ഇടപെടുന്നതിൽ അസ്വസ്ഥനായിരുന്നെന്ന് അദ്ദേഹത്തിെൻറ അടുത്ത അനുയായി പ്രതികരിച്ചു.
സംസ്ഥാന ആരോഗ്യസേവന ഡയറക്ടറും ദേശീയ ആരോഗ്യമിഷെൻറ സംസ്ഥാന ഡയറക്ടറുമായ ഒക്രം ഇബോംച സിങ്ങിനെ സസ്പെൻഡ് ചെയ്തത് ആരോഗ്യമന്ത്രിയോട് ആേലാചിക്കാതെയാണെന്നും ഇതിൽ ജയന്തകുമാറിന് പ്രതിഷേധമുണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.