തുറമുഖ വികസന പദ്ധതികൾക്ക് സഹായം തേടി മന്ത്രി ദേവർകോവിൽ
text_fieldsഡൽഹി: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണത്തിനും സാഗർമാലയിൽ ഉൾപ്പെടുത്തിയ തുറമുഖ വികസന പദ്ധതികൾക്കും കേരളം കേന്ദ്രസർക്കാറിെൻറ സഹായം തേടി. കേരള തുറമുഖം മന്ത്രി അഹമ്മദ് ദേവർകോവിൽ, കേന്ദ്ര തുറമുഖം മന്ത്രി സർബാനന്ദ സോനോവാളിനെ സന്ദർശിച്ചാണ് സംസ്ഥാനത്തിെൻറ ആവശ്യങ്ങളുന്നയിച്ചത്. മന്ത്രിയായ ശേഷം ദേവർകോവിലിെൻറ ആദ്യ ഡൽഹി സന്ദർശനമാണിത്.
വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാനും വിഴിഞ്ഞത്തേക്കുള്ള െറയിൽ നിർമാണത്തിെൻറ അനുമതി വേഗത്തിലാക്കാനും സാഗർമാലയിൽ ഉൾപ്പെടുത്തി വിഴിഞ്ഞത്ത് ഫുഡ് പാർക്, ഫിഷിങ് ഹാർബർ നവീകരണം, കൊല്ലം ബേപ്പൂർ അഴീക്കൽ, വിഴിഞ്ഞം ആഭ്യന്തര പോർട്ടുകളുടെ നവീകരണം എന്നിവ നടത്താനും കേന്ദ്രത്തിെൻറ പിന്തുണ മന്ത്രി അഭ്യർഥിച്ചു.
ആലപ്പുഴ ഫ്ലോട്ട്ജെട്ടി, കൊല്ലത്ത് ഷിപ്പിങ് റിപ്പയർ സെൻറർ, കേരളത്തിലെ തുറമുഖ സുരക്ഷ നവീകരണം തുടങ്ങിയ പദ്ധതികൾക്കും മന്ത്രി കേന്ദ്രസഹായം ആവശ്യപ്പെട്ടു. കോഴിക്കോടിെൻറ നഗരമുഖച്ഛായ മാറ്റുന്ന കനോലി കനാൽ നവീകരണത്തിനുള്ള പദ്ധതിയും സമർപ്പിച്ചിട്ടുണ്ട്. ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് കേന്ദ്രം ഉറപ്പു നൽകിയതായി മന്ത്രി അറിയിച്ചു. സംസ്ഥാന തുറമുഖ സെക്രട്ടറി ടിങ്കു ബിസ്വാൾ, വിഴിഞ്ഞം ഇൻറർ നാഷനൽ ഷിപ്പിങ് ലിമിറ്റഡ് (വിസിൽ) എം.ഡി ഗോപാലകൃഷ്ണൻ, മന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.പി. അൻവർ സാദത്ത്, കേന്ദ്ര അഡീഷനൽ സെക്രട്ടറി സഞ്ജയ് ബേന്ദാപാധ്യായ എന്നിവർ ചർച്ചയിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.