അയോധ്യയിലെ രാമക്ഷേത്രം രാജ്യത്തെ 140 കോടി ജനങ്ങളുടേതുമെന്ന് മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ
text_fieldsമംഗളൂരു: അയോധ്യയിൽ ഉദ്ഘാടനം ചെയ്യുന്ന ശ്രീരാമ ക്ഷേത്രം രാജ്യത്തെ 140 കോടി ജനങ്ങളുടേതുമാണെന്ന് കർണാടക മന്ത്രി ലക്ഷ്മി ഹെബ്ബാൾകർ.
ഉഡുപ്പിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ജില്ല ചുമതലയുള്ള മന്ത്രി. താൻ രാമ, കൃഷ്ണ, പരമേശ്വര ഭക്തയാണ്.
അടുത്ത ഏതെങ്കിലും ദിവസം അയോധ്യ ക്ഷേത്രം സന്ദർശിക്കും. താൻ പറയുന്നത് കോൺഗ്രസ് നിലപാടല്ല, വ്യക്തിപരമാണ്. താൻ പാർട്ടി അധ്യക്ഷനോ വലിയ നേതാവോ അല്ല.
ഉഡുപ്പി ശ്രീകൃഷ്ണ മഠം പര്യായ ആഘോഷത്തിന് സർക്കാർ പൂർണ സഹകരണമാണ് നൽകുന്നത്. അനുബന്ധ നഗരവികസനത്തിന് 30 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 10 കോടി രൂപ കൂടി അനുവദിക്കാനുള്ള നടപടികളിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ -മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.