മീ ടൂ: എം.ജെ അക്ബർ മാനനഷ്ടകേസ് നൽകി
text_fieldsന്യൂഡൽഹി: ഒന്നിനുപിറകെ ഒന്നായി ഡസനോളം വനിതാ മാധ്യമ പ്രവർത്തകർ തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചതിന് മാനനഷ്ടക്കേസ് മറുമരുന്നാക്കി കേന്ദ്രമന്ത്രി എം.ജെ. അക്ബർ. ആദ്യം ലൈംഗിക പീഡന ആരോപണം ഉയർത്തിയ പ്രിയ രമണിക്കെതിരെ ഇന്ത്യൻ ശിക്ഷ നിയമം 500ാം വകുപ്പുപ്രകാരം പാട്യാല ഹൗസ് മജിസ്ട്രേറ്റ് കോടതിയിൽ എം.ജെ. അക്ബർ മാനനഷ്ടക്കേസ് ഫയൽചെയ്തു. വിദേശകാര്യ സഹമന്ത്രിയുടെ രാജിക്ക് മുറവിളി ശക്തമായതിനൊപ്പമാണ് ഇൗ നടപടി.
മാനനഷ്ടക്കേസ് ഫയൽ ചെയ്തുകൊണ്ട് രാജിക്കുവേണ്ടിയുള്ള സമ്മർദം ശമിപ്പിക്കാനാണ് മന്ത്രിയുടെ ശ്രമം. പൊതുതെരഞ്ഞെടുപ്പ് മാസങ്ങൾക്കകം നടക്കാനിരിെക്ക, കേന്ദ്ര മന്ത്രിസഭാംഗം ലൈംഗിക പീഡന കേസിൽ രാജിവെക്കുന്നത് പരിക്കേൽപിക്കുമെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തൽ. നിയമ നടപടികൾവഴി രാജിയാവശ്യത്തിന് മുനയൊടിക്കാമെന്നും കണക്കുകൂട്ടുന്നു. തനിക്കെതിരായ പീഡന ആരോപണം കെട്ടിച്ചമച്ചതാണെന്ന് എം.ജെ. അക്ബർ ഹരജിയിൽ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.