മഹാരാജാസിലെ അക്രമ സംഭവങ്ങളെ ഗൗരവത്തോടെ കാണുന്നു; കോളജ് എത്രയും പെട്ടെന്ന് തുറക്കും-ആർ.ബിന്ദു
text_fieldsഎറണാകുളം: മഹാരാജാസിലെ അക്രമ സംഭവങ്ങളെ വളരെ ഗൗരവത്തോടെയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് കാണുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. കോളജ് എത്രയും പെട്ടെന്ന് തന്നെ തുറന്ന് പ്രവർത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഭാവിയിൽ കോളേജിൽ ഇത്തരം സംഘർഷസാഹചര്യം ഉരുത്തിരിയുന്നത് ഒഴിവാക്കാൻ കോളേജ് അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും തിങ്കളാഴ്ച രക്ഷാകർതൃ സമിതി യോഗവും ബുധനാഴ്ച വിദ്യാർഥി സർവ്വകക്ഷി യോഗവും ചേർന്ന ശേഷം എത്രയും പെട്ടെന്ന് കോളേജ് തുറന്നു പ്രവർത്തിപ്പിക്കുമെന്നും മന്ത്രി സമൂഹമാധ്യത്തിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി.
ക്ലാസുകൾ നഷ്ടപ്പെടാതിരിക്കാൻ ഓൺലൈൻ ക്ലാസുകൾ തുടരാൻ ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എസ്.എഫ്.ഐ, കെ.എസ്.യു, ഫ്രറ്റേണിറ്റി പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിെൻറ പശ്ചാത്തലത്തിലാണ് മഹാരാജാസ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചിടാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.