ഡേറ്റ ദുരുപയോഗം തടയാൻ നിയമം കൊണ്ടുവരുമെന്ന് മന്ത്രി രാജീവ് ചന്ദ്രശേഖർ
text_fieldsന്യൂഡൽഹി: നിർദിഷ്ട ഡേറ്റ സംരക്ഷണ ബിൽ നിയമമാകുന്നതോടെ ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നത് അവസാനിക്കുമെന്നും നിയമലംഘകർ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്നും ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഡേറ്റ ദുരുപയോഗം സംബന്ധിച്ച കേസിൽ ഗൂഗ്ൾ യു.എസിൽ ഒത്തുതീർപ്പുണ്ടാക്കിയ വിഷയത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
ലൊക്കേഷൻ ട്രാക്കിങ് സംവിധാനത്തിൽനിന്ന് പുറത്തായതിനുശേഷവും ഉപഭോക്താക്കളുടെ ലൊക്കേഷൻ ട്രാക്ക് ചെയ്യുന്നത് തുടർന്ന ഗൂഗ്ളിന്റെ നടപടിക്കെതിരായ കേസിലാണ് 3920 ലക്ഷം യു.എസ് ഡോളർ നഷ്ടപരിഹാരം നൽകി കേസ് ഒത്തുതീർപ്പാക്കുന്നത്. ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങളാണ് ഗൂഗ്ൾ പരസ്യങ്ങൾക്ക് ഉപയോഗിക്കുന്നത്.
വ്യക്തിഗത വിവര സംരക്ഷണ ബിൽ പിൻവലിച്ച് സമഗ്രമായ പുതിയ നിയമം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഡേറ്റ സംരക്ഷണ ബിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.