ആൾക്കൂട്ട ആക്രമണം ഹീനമായ കുറ്റകൃത്യം –കേന്ദ്രമന്ത്രി
text_fieldsന്യൂഡൽഹി: ആൾക്കൂട്ട ആക്രമണങ്ങൾ ഏറ്റവും ഹീനമായ കുറ്റകൃത്യമാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു. എന്നാൽ, അഭിപ്രായ സ്വാതന്ത്ര്യത്തിെൻറ പേരിൽ രാജ്യത്തിെൻറ പേര് മോശമാക്കിയാൽ തങ്ങൾ ക്ഷമിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കന്നുകാലി കശാപ്പ് നിരോധിക്കാത്ത കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾക്കും ഒരു കേന്ദ്രഭരണ പ്രദേശത്തിനും സ്വന്തം നിലക്ക് നിയമം ഉണ്ടാക്കാം. രാജ്യത്ത് 24 സംസ്ഥാനങ്ങളും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളും കശാപ്പ് നിരോധിച്ചും നിയന്ത്രിച്ചും നിയമം നടപ്പാക്കിയിട്ടുണ്ടെന്നും ആൾക്കൂട്ട ആക്രമണവുമായി ബന്ധപ്പെട്ട് ലോക്സഭയിൽ നടന്ന ചർച്ചക്ക് മറുപടിപറയവേ അദ്ദേഹം അറിയിച്ചു. പ്രതിപക്ഷം ചില കാര്യങ്ങൾ മാത്രം മറന്നുപോകുന്നു. ‘സെലക്ടീവ് അമനീഷ്യ’ പാടില്ല. 2015ൽ ഏറ്റവും കൂടുതൽ വർഗീയ കലാപം നടന്നത് ഉത്തർപ്രദേശിലായിരുന്നു. 2016 ൽ യു.പിയിലും ബംഗാളിലും കേരളത്തിലുമാണ് ഏറ്റവും കൂടുതൽ സാമുദായിക സംഘർഷം ഉണ്ടായത്. ഒരു വിരൽ സർക്കാറിനെതിരെ ചൂണ്ടുേമ്പാൾ ബാക്കി വിരലുകൾ തങ്ങൾക്കെതിരെ തന്നെയാണ് ചൂണ്ടുന്നതെന്ന് പ്രതിപക്ഷം മറക്കരുത്.
ഇന്ത്യയുടെ പ്രതിച്ഛായ ലോകത്തിന് മുന്നിൽ മോശമായി ചിത്രീകരിച്ചത് പ്രതിപക്ഷമാണ്. നേരത്തെ ഡൽഹിയിൽ ക്രൈസ്തവ ദേവാലയങ്ങൾക്കുനേരെ ആക്രമണം നടന്നത് വലിയ വാർത്തയായിരുന്നു. എന്നാൽ, അന്വേഷണം നടത്തിയപ്പോൾ മൂന്നോ നാലോ മോഷണ ശ്രമങ്ങളാണുണ്ടായതെന്ന് കണ്ടെത്തി. ആൾക്കൂട്ട അക്രമമായാണ് ഇവയെ ചിത്രീകരിച്ചത്.
അരുണാചൽ പ്രദേശിൽ മതപരിവർത്തനം പാടില്ലെന്ന ഉത്തരവിറക്കിയത് ഇന്ദിര ഗാന്ധി ഭരിക്കുേമ്പാഴാണെന്ന് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.