മന്ത്രിമാർ ‘രോഗശയ്യ’യിൽ; മിണ്ടാതെ മോദി സർക്കാർ
text_fieldsന്യൂഡൽഹി: ഭരണചക്രം തിരിക്കുന്നവരിൽ പ്രധാനികളായ മന്ത്രിമാരിൽ പലരും ഗുരുതര രോഗങ്ങൾ ബാധിച്ച് ചികിത്സക്കായി മാറിനിൽക്കുേമ്പാഴും വിവരങ്ങൾ പുറത്തുവിടാത്ത ബി.ജെ.പി സർക്കാറിെൻറ മൗനത്തിന് പുതിയ തെളിവായി മുതിർന്ന മന്ത്രി അനന്ത്കുമാറിെൻറ രോഗചികിത്സ.
വാജ്പേയി മന്ത്രിസഭയിലും ഇപ്പോൾ മോദി സർക്കാറിലും അംഗമായ അപൂർവം നേതാക്കളിലൊരാളായ അനന്ത്കുമാർ പാൻക്രിയാസ് അർബുദം ബാധിച്ച് ലണ്ടനിൽ ചികിത്സയിലാണ്. കൂടുതൽ ചികിത്സക്കായി അമേരിക്കയിലേക്ക് കൊണ്ടുപോകാനിരിക്കെ, പാർലമെൻററി കാര്യവും രാസ-വളം വകുപ്പും കൈയാളുന്ന അനന്ത്കുമാറിെൻറ ആരോഗ്യസ്ഥിതി സംബന്ധിച്ച് വിവരമൊന്നും സർക്കാർ പുറത്തുവിട്ടിട്ടില്ല. മന്ത്രിസഭയിലെ രണ്ടാമനെന്ന് കണക്കാക്കപ്പെടുന്ന ധനമന്ത്രി അരുൺ െജയ്റ്റ്ലി വൃക്കരോഗം ബാധിച്ച് ചികിത്സക്കായി പോയപ്പോഴും ഇേത മൗനമായിരുന്നു മോദി സർക്കാറിന്. ഇതിനു പുറമെയാണ്, ഗോവ മുഖ്യമന്ത്രി മനോഹർ പരീകറിെൻറ രോഗവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതൃത്വം പുലർത്തുന്ന നിശ്ശബ്ദതയും.
വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി െജയ്റ്റ്ലി മാറിനിന്നപ്പോൾ സുപ്രധാനമായ ധനവകുപ്പിന് ചുമതലക്കാരനെ നിയമിക്കാതെ ആദ്യം ഒളിച്ചുകളിച്ച സർക്കാർ ഒടുവിൽ പിയൂഷ് ഗോയലിന് താൽക്കാലിക ചുമതല നൽകുകയായിരുന്നു. ശരിയായ രൂപത്തിലായിരുന്നില്ല ഇൗ ചുമതല നൽകൽ എന്നതിെൻറ തെളിവായി, ഒരേ വിഷയത്തിൽ ഗോയലും െജയ്റ്റ്ലിയും വ്യത്യസ്ത പ്രസ്താവനകളും നടത്തുകയുണ്ടായി. ശസ്ത്രക്രിയക്കുശേഷം പൂർണമായും ആരോഗ്യനില കൈവരിക്കാൻ കഴിഞ്ഞിട്ടില്ലാത്ത െജയ്റ്റ്ലി അണുബാധ ഭയന്ന് പല പ്രധാന ചടങ്ങുകളിൽനിന്നും വിട്ടുനിൽക്കുകയാണ്.
ഇതിനു സമാനമാണ് പരീകറുടെ ചികിത്സയുമായി ബന്ധപ്പെട്ട കാര്യത്തിലും ബി.ജെ.പി നേതൃത്വം പുലർത്തുന്നത്. 50ലധികം വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ദീർഘനാളായി വിട്ടുനിൽക്കുന്ന സംസ്ഥാനത്ത് അക്ഷരാർഥത്തിൽ ഭരണം നിശ്ചലമാണ്. നിലവിൽ ന്യൂഡൽഹി ‘എയിംസി’ൽ പ്രവേശിപ്പിച്ചിരിക്കുന്ന പരീകറെ വീണ്ടും യു.എസിലേക്ക് കൊണ്ടുപോയേക്കുമെന്നും സൂചനയുണ്ട്. സംസ്ഥാനത്ത് കാര്യങ്ങൾ കൈവിട്ടുപോകുമെന്ന ഘട്ടത്തിലെത്തിയപ്പോഴാണ് സംസ്ഥാനത്ത് നേതൃമാറ്റ ചർച്ചകൾ പാർട്ടി തുടങ്ങിയത്. ഇന്ത്യൻ പാർലമെൻററി സംവിധാനത്തിലെ കീഴ്വഴക്കമനുസരിച്ച് മുമ്പില്ലാത്ത സാഹചര്യമാണ് ഇപ്പോഴത്തേതെന്ന് മുൻ ഭരണവകുപ്പ് ഉദ്യോഗസ്ഥന്മാരും ചൂണ്ടിക്കാട്ടുന്നു.
മുൻ കാബിനറ്റ് സെക്രട്ടറി ബി.കെ. ചതുർവേദി പറയുന്നത് ഇപ്രകാരമാണ്: ‘‘നമ്മുടെ ഭരണസംവിധാനമനുസരിച്ച് ഒരു കേന്ദ്ര കാബിനറ്റ് മന്ത്രി അസുഖബാധിതനായി ദീർഘനാൾ മാറിനിൽക്കേണ്ട അവസ്ഥ വന്നാൽ, രാഷ്ട്രപതി ഇൗ വകുപ്പ് മറ്റൊരാൾക്ക് കൈമാറിക്കൊണ്ടുള്ള ഉത്തരവ് ഇറക്കി ഭരണസ്തംഭനം ഉണ്ടാവുന്നില്ലെന്ന് ഉറപ്പാക്കേണ്ടതാണ്. എന്നാൽ, വകുപ്പുചുമതല മാറ്റിനൽകുന്നതായുള്ള വിവരം സർക്കാർ പുറത്തുവിടണം’’ -അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഗോവയിൽ പരീകർ തന്നെ തുടരണമെന്ന് സഖ്യകക്ഷി
16 കോൺഗ്രസ് എം.എൽ.എമാർ ഗവർണറെ കണ്ടു
ഫൈസൽ വൈത്തിരി
മുംബൈ: ഗോവയിൽ ബി.ജെ.പി നേതൃത്വത്തെ വെട്ടിലാക്കി സഖ്യകക്ഷിയായ ഗോവ ഫോർവേഡ് പാർട്ടിയും (ജി.എഫ്.പി) സ്വതന്ത്രരും. മുഖ്യമന്ത്രിയായി മനോഹർ പരീകർ തന്നെ തുടരണമെന്നും താൽക്കാലിക പോംവഴികൾ സ്വീകാര്യമല്ലെന്നും ജി.എഫ്.പി അധ്യക്ഷനും നഗരവികസന മന്ത്രിയുമായ വിജയ് സർദേശായി, ബി.ജെ.പി സെക്രട്ടറി രാംലാലിെൻറ നേതൃത്വത്തിലുള്ള കേന്ദ്ര സംഘത്തോട് പറഞ്ഞു. ഇതേ നിലപാട് ഫോണിൽ ദേശീയ അധ്യക്ഷൻ അമിത് ഷായോടും വ്യക്തമാക്കിയിട്ടുണ്ട്. പരീകർക്ക് തുടരാൻ കഴിയാത്ത അവസ്ഥ വരുകയാണെങ്കിൽ സ്ഥിരംസംവിധാനമാണ് വേണ്ടതെന്നും വിജയ് സർദേശായി അറിയിച്ചു. ഇതേ നിലപാടാണ് ബി.ജെ.പിയെ പിന്തുണക്കുന്ന മൂന്നു സ്വതന്ത്രരും സ്വീകരിച്ചത്.
ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് പരീകർ ഇടക്കിടെ ചികിത്സക്കു പോകുന്നത് ഗോവയിൽ ഭരണപ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. രോഗംമൂലം ചികിത്സയിൽ കഴിയുന്ന മറ്റൊരു മന്ത്രി ഫ്രാൻസിസ് ഡിസൂസയുടെ വകുപ്പും താൽക്കാലികമായി മുഖ്യമന്ത്രിയാണ് കൈകാര്യം ചെയ്യുന്നത്. ഉൗർജമന്ത്രി പാണ്ഡുരംഗ് മദകൈക്കറും രോഗബാധിതനാണ്. ഇവരെ കൂടാതെ മറ്റ് മൂന്നു മന്ത്രിമാരും ചികിത്സ തേടുന്നു. ഇതിനിടെ, ഭരണപ്രതിസന്ധി കണക്കിലെടുത്ത് പരീകർ സർക്കാറിനെ പിരിച്ചുവിട്ട് തങ്ങളെ ക്ഷണിക്കണമെന്ന് 16 കോൺഗ്രസ് എം.എൽ.എമാർ ഗവർണർ മൃദുല സിൻഹയെ നേരിൽ കണ്ട് ആവശ്യപ്പെട്ടു.
ഭരണസ്തംഭനം ചൂണ്ടിക്കാട്ടി സഖ്യകക്ഷിയായ മഹാരാഷ്ട്ര ഗോമന്തക് പാർട്ടി (എം.ജി.പി) മുഖ്യമന്ത്രി പദവിക്ക് നടത്തിയ ശ്രമമാണ് ഗോവയിൽ ബി.ജെ.പിയെ പ്രതിസന്ധിയിലാക്കിയത്. സഭയിലെ മുതിർന്ന അംഗത്തെ മുഖ്യനാക്കണമെന്നാണ് എം.ജി.പിയുടെ ആവശ്യം. ഇത് അംഗീകരിക്കപ്പെട്ടാൽ എം.ജി.പിയുടെ മുതിർന്ന നേതാവും പൊതുമരാമത്ത് മന്ത്രിയുമായ സുദിൻ ധാവലികറാണ് മുഖ്യമന്ത്രിയാകേണ്ടത്. ഇദ്ദേഹവും രോഗബാധിതനാണ്. ബി.ജെ.പി എം.എൽ.എമാരും വിജയ് സർദേശായിയും സ്വതന്ത്രരും എം.ജി.പിയുടെ ആവശ്യത്തെ എതിർത്തു. താൽക്കാലികമായി സുദിൻ ധാവലികറെ ഉപമുഖ്യമന്ത്രി ആക്കാമെന്ന ബി.ജെ.പി നേതൃത്വത്തിെൻറ നിർദേശവും വിജയ് സർദേശായി തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.