കർഷകരെ 'ഖാലിസ്ഥാനികളെ'ന്നും 'ദേശവിരുദ്ധ'രെന്നും വിളിച്ച മന്ത്രിമാർ പരസ്യമായി മാപ്പു ചോദിക്കണം - സുഖ്‌ബീർ സിംഗ് ബാദൽ
text_fieldsഅമൃത്സർ: കേന്ദ്ര കാർഷിക ദ്രോഹ ബില്ലിനെതിരെ സമരമുഖത്തുള്ള കർഷകരെ 'ഖാലിസ്ഥാനികളെ'ന്നും 'ദേശവിരുദ്ധ'രെന്നും വിളിച്ച് അധിക്ഷേപിച്ച മന്ത്രിമാർ മാപ്പു ചോദിക്കണമെന്ന് ശിരോമണി അകാലിദൾ നേതാവ് സുഖ്‌ബീർ സിംഗ് ബാദൽ. എന്തിനാണ് കേന്ദ്രസർക്കാർ 'സ്വേച്ഛാധിപത്യം' കാണിക്കുന്നതെന്നും കർഷകർക്ക് താത്പര്യമില്ലാത്ത നിയമങ്ങൾ പിൻവലിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
'പ്രതിഷേധിക്കുന്ന കർഷകരെ 'ഖാലിസ്ഥാനികൾ', 'ദേശവിരുദ്ധർ' എന്ന് വിളിച്ച് അപകീർത്തിപ്പെടുത്തിയ മന്ത്രിമാർ അവരോട് പരസ്യമായി മാപ്പ് പറയണം. പ്രക്ഷോഭത്തെ ഖാലിസ്ഥാനികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും പേരു വിളിച്ച് കേന്ദ്രം അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണ്. കർഷകരോട് വിയോജിപ്പുണ്ടെങ്കിൽ അവരെ ദേശവിരുദ്ധർ എന്ന് വിളിക്കുന്നത് നിർഭാഗ്യകരമാണ്' -അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിന്‍റെ മനോഭാവത്തെയും അത്തരം പ്രസ്താവനകളെയും ഞങ്ങൾ അപലപിക്കുന്നു. സർക്കാർ കേന്ദ്രം ശബ്ദം കേൾക്കുന്നതിനുപകരം അവരുടെ ശബ്ദം തടയാനാണ് ശ്രമിക്കുന്നത് നിർഭാഗ്യകരമാണ്. കൃഷിക്കാർക്ക് കാർഷിക നിയമങ്ങൾ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.